മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. ധിഷണാ ശാലിയായ ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിങ്.ഇന്ത്യയെ ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തിയായി വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. സൗദി അറേബ്യപോലുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടിയിരുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതിതന്നെ മാറ്റിയെടുക്കാന്‍ മന്‍മോഹന്‍ സിങിന് കഴിഞ്ഞു. സത്യസന്ധതയും ഭരണ നൈപുണ്യവും പ്രതിബദ്ധതയോടുള്ള രാഷ്ട്ര സേവനവും അദ്ദേഹത്തിന്റെ കര്‍മ്മപഥത്തെ കൂടുതല്‍ തിളക്കമാര്‍ന്നതാക്കി.മന്‍മോഹന്‍ സിങിന്റെ നിര്യാണം രാജ്യത്തിന് കനത്ത നഷ്ടമാണെന്നും എംഎം ഹസന്‍ പറഞ്ഞു.