ഗാന്ധി ദര്‍ശന്‍ സമിതിയും ഗാന്ധി ദര്‍ശന്‍ വേദിയും 2025 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കെപിസിസി രൂപം നല്‍കിയ സമിതി കണ്‍വീനര്‍ മുന്‍ എംപി കെപി ധനപാലന്റെ അധ്യക്ഷതയില്‍ എറണാകുളം ഡിസിസിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഗാന്ധി ദര്‍ശന്‍ വേദി ചെയര്‍മാന്‍ വിസി കബീര്‍, ഗാന്ധി ദര്‍ശന്‍ സമിതി ചെയര്‍മാന്‍ ഡോ. എംസി ദിലീപ്കുമാര്‍, ഖാദര്‍ മങ്ങാട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.