ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം

Spread the love

അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു.

66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിൽ നിന്ന് വെന്റിലേറ്ററിൽ നിന്നും നീക്കം ചെയ്തു മരണം സ്ഥിരീകരിച്ചു , വ്യാഴാഴ്ച ഡെട്രോയിറ്റിന് വടക്കുള്ള ഒരു ചെറിയ തടാകത്തിൽ മത്സ്യബന്ധനത്തിനിടെ മഞ്ഞുപാളിയിൽ വീനന്നായിരുന്നു അപകടം ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ആ അപകടത്തിന് ഏകദേശം 24 മണിക്കൂറിന് ശേഷം, 66 കാരിയായ മേരി ലൂ ലെവിറ്റനും ഒരു വാഹനാപകടത്തിൽ മരിച്ചു. അപകടസമയത്ത് അവൾ ഭർത്താവിൻ്റെ വാഹനം എടുക്കാൻ പോകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

സ്കോട്ട് ലെവിറ്റൻ വെള്ളത്തിൽ വീണു. 911 എന്ന നമ്പറിൽ വിളിച്ച കൊച്ചുമകനും മുത്തച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തടാകത്തിൽ വീണു. അടുത്തുള്ള ഒരു താമസക്കാരന് കൗമാരക്കാരനെ ഹിമത്തിലേക്ക് തിരികെ വലിക്കാൻ കഴിഞ്ഞു, മറ്റ് രക്ഷാപ്രവർത്തകർ വെള്ളത്തിൽ നിന്ന് സ്കോട്ട് ലെവിറ്റനെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്തു.

കൗമാരക്കാരനെ പിന്നീട് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.

ഓക്‌ലാൻഡ് കൗണ്ടിയിലെ ഒരു റോഡിൻ്റെ മധ്യരേഖ മുറിച്ചുകടന്ന മറ്റൊരു വാഹനത്തിൽ വെള്ളിയാഴ്ച തലയിടിച്ച വാഹനത്തിലെ പിൻസീറ്റ് യാത്രക്കാരിയായിരുന്നു മേരി ലൂ ലെവിറ്റൻ. അപകടത്തിൽ അന്വേഷണം തുടരുകയാണെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

ഡെട്രോയിറ്റിൻ്റെ പടിഞ്ഞാറുള്ള ലിവോണിയയിലാണ് ലെവിറ്റന്മാർ താമസിച്ചിരുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *