ജിജി ജോർജ് ഡാളസിൽ അന്തരിച്ചു

Spread the love

ഡാളസ് : കല്ലൂപ്പാറ ഇലഞ്ഞിക്കൽ പണ്ടകശാലയിൽ പരേതനായ ജോർജ് വർഗീസിന്റെ മകൻ ജിജി ജോർജ് (64) ഡാളസിൽ അന്തരിച്ചു.

ഡാളസിലെ താരാസ് ഇന്റർനാഷണൽ ഗ്രോസറി ഷോറും ഉടമയും, സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും, ഡാളസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായിരുന്നു.

കൊട്ടാരക്കര പൂയപ്പള്ളി പ്ലാവിള പുത്തൻവീട്ടിൽ കുടുംബാംഗമായ സൂസൻ ജിജിയാണ് ഭാര്യ.

മക്കൾ: അജീഷ്, ആർജി (ഇരുവരും ഡാളസ് )

മരുമക്കൾ : സൗമ്യ, റിയ

കൊച്ചുമക്കൾ : എഡ്രിയേൽ

സഹോദരങ്ങൾ : ജോജി ജോർജ്, ജോളി അലക്സാണ്ടർ, ജിനു ജോർജ്

സംസ്കാരം പിന്നീട്

Author

Leave a Reply

Your email address will not be published. Required fields are marked *