പി ജയചന്ദ്രന്റെ വിയോ​ഗ0 : രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗ വാർത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണെന്നു കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ​ഗാനങ്ങളിൽ ആറാടിച്ച അനശ്വര ​ഗായകനാണ് ജയചന്ദ്രൻ. അദ്ദേഹവുമായി വളരെ ദീർഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള ജയചന്ദ്രൻ മലയാളത്തിൽ മാത്രമല്ല, തന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മഞ്ഞലയിൽ മുങ്ങിത്തോർത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സം​ഗീതം, കേട്ടുതഴമ്പിച്ച മറ്റു സം​ഗീത സമ്പ്രദായങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു.
ഔപചാരികമായി ശാസ്ത്രീയ സം​ഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സം​ഗീതത്തിന്റെ ​ഗിരിശൃം​ഗങ്ങൾ കീഴടക്കിയ ​ഗായകനാണ് ജയചന്ദ്രൻ. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സം​ഗീത സപര്യയാണ് പെയ്തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളിൽ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാ​ഗായകന്റെ അനശ്വര​ഗാനങ്ങൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം. ഈ ​ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാ​ഗായകന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *