2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2024-ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. കഥാചിത്രങ്ങൾ Open DCP (unencrypted)/Blu-ray ആയി സമർപ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com-ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തപാലിൽ ലഭിക്കുവാൻ 25/- രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം സെൻറ് ജോസഫ്സ് സ്കൂളിനുസമീപമുള്ള സ്റ്റാച്ച്യു റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അവസാന തീയതി 2025 ഫെബ്രുവരി 10ന് വൈകുന്നേരം 5 മണി