ഒല്ലൂർ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ ഒല്ലൂരിൽ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ്, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപുരയിൽ, മാർക്കറ്റിംഗ് വിഭാഗം ഹെഡ് ശ്രീകാന്ത് സി കെ, ബ്രാഞ്ച് മാനേജർ റീജ ജോസ്, ഒല്ലൂർ സെന്റ് ആന്റണീസ് ഫെറോന പള്ളിവികാരി ഫാ. ആന്റണി ചിറ്റിലപ്പള്ളി ജേക്കബ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒല്ലൂർ യൂണിറ്റ് പ്രസിഡന്റ് സുനീഷ് ജോൺസൻ എന്നിവർ സംസാരിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ജില്ലയിൽ 35 ബ്രാഞ്ചുകളാണുള്ളത്.
Photo Caption: ഒല്ലൂരിൽ ഇസാഫ് ബാങ്കിന്റെ പുതിയ ശാഖ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു. എംഡിയും സിഇഒയുമായ കെ പോൾ തോമസ് സമീപം.
Ajith V Raveendran