55 കഴിഞ്ഞവർക്ക് കരുതലായി ഫെഡറല്‍ ബാങ്കിന്റെ പുതിയ സേവിംഗ്സ് അക്കൗണ്ട് എസ്റ്റീം

Spread the love

കൊച്ചി :  മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവർക്കു വേണ്ടിയുള്ള സേവിംഗ്സ് അക്കൗണ്ടായ ‘എസ്റ്റീം’ അവതരിപ്പിച്ചു. കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റും ഫെഡറല്‍ ബാങ്ക് എറണാകുളം റീജിയണല്‍ മേധാവിയുമായ ടി.എസ്.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. പ്രമുഖ വ്യക്തികളായ ഗീതാ രാമചന്ദ്രന്‍, എം.ആര്‍.ശരത് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടോക്ക്‌ഷോയും സംഘടിപ്പിച്ചു.
55 വയസു കഴിഞ്ഞവർക്ക് അനുയോജ്യമായ പാക്കേജാണ് പുതിയ എസ്റ്റീം സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാകുന്നത്. ബാങ്കിന്റെ ഇടപാടുകാർക്കും അക്കൗണ്ട് തുടങ്ങാൻ താത്പര്യമുള്ളവര്‍ക്കും പുതിയ സ്‌കീമിനെ കുറിച്ച് അറിയാനുള്ള അവസരമാണ് ഈ ചടങ്ങെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്റ്റീം അക്കൗണ്ടിൻ്റെ സവിശേഷതകള്‍ :

1. കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് കവര്‍ : ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തി സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഹോസ്പിറ്റല്‍ ക്യാഷ് സൗകര്യം, ഡോക്ടര്‍ ഓണ്‍ കോള്‍ സൗകര്യം എന്നിവ ഉള്‍പ്പെടുന്നു.

2. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് : ഇടപാടുകാർക്ക് മൂന്നു മാസത്തിൽ രണ്ടു തവണ കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസിന് അര്‍ഹത.

3. എക്സ്‌ക്ലൂസീവ് ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍ : ആരോഗ്യം, അവശ്യ സേവനങ്ങള്‍, മുതിര്‍ന്ന പരിചരണ സേവനങ്ങള്‍ തുടങ്ങിയവയില്‍ പ്രത്യേക ആനൂകൂല്യങ്ങള്‍.

4. പ്രത്യേക കുടുംബ ആനുകൂല്യങ്ങള്‍ : പങ്കാളിക്ക് ഒരു കോംപ്ലിമെന്ററി സീറോ ബാലന്‍സ് അക്കൗണ്ടും കൊച്ചുമക്കള്‍ക്ക് രണ്ട് സീറോ ബാലന്‍സ് കിഡ്സ് അക്കൗണ്ടും ലഭിക്കും.

5. സാധാരണയായി ഉപയോഗിക്കുന്ന 10 ബാങ്കിംഗ് സേവനങ്ങള്‍ക്ക് സീറോ ചാര്‍ജ്: ഡെബിറ്റ് കാര്‍ഡ് ഇഷ്യു, ഡെബിറ്റ് കാര്‍ഡ് എ.എം.സി, ഇമെയില്‍ അലേര്‍ട്ടുകള്‍, എസ്.എം.എസ്. അലര്‍ട്ടുകള്‍, എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്., ഡി.ഡി., ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്റുകള്‍, ബാലന്‍സ് ആന്‍ഡ് പലിശ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങൾ തികച്ചും സൗജന്യം.

6. ലോക്കര്‍ റെന്റ് ആന്‍ഡ് ഡീമാറ്റ് എ.എം.സി. ഇളവുകള്‍ : ലോക്കര്‍ വാടകയില്‍ 25 ശതമാനം കിഴിവ്, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന ആദ്യ വര്‍ഷത്തേക്ക് എ.എം.സി. ഈടാക്കുന്നതല്ല.

എസ്റ്റീം സേവിംഗ്‌സ് അക്കൗണ്ടിനെക്കുറിച്ചും കൂടുതലറിയാന്‍, www.federalbank.co.in/esteem-savings-accoutn എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Photo Caption:

ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ മേധാവിയുമായ ടി എസ് മോഹന്‍ദാസ്, ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ( റീട്ടെയ്ൽ ബിസിനസ്) അനിൽ വി പി, സോഷ്യൽ മീഡിയ താരങ്ങളായ ഗീതാ രാമചന്ദ്രന്‍, എം.ആര്‍.ശരത് കൃഷ്ണന്‍ എന്നിവർ ചേർന്ന് 55 വയസു കഴിഞ്ഞവർക്കു വേണ്ടിയുള്ള സേവിംഗ്സ് അക്കൗണ്ടായ ‘എസ്റ്റീം’ അവതരിപ്പിക്കുന്നു.

Anju V Nair

 

Author

Leave a Reply

Your email address will not be published. Required fields are marked *