‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം – ജനുവരി 21

Spread the love

ആലപ്പുഴ : പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ഇന്ന് ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, തിരുവനന്തപുരത്ത് നിർവഹിക്കും. ആലപ്പുഴ ജില്ലയിൽ എട്ടു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ജില്ലയിൽ അർത്തുങ്കൽ മത്സ്യഭവൻ, ഗവ.മോഡൽ എച്ച്.എസ്.എസ്., അമ്പലപ്പുഴ, ചെറുതന എം.പി.സി.എസ്., കക്കാഴം ഗവ.എച്ച്.എസ്.എസ്., കണ്ണമംഗലം ഗവ.യു.പി.എസ്, വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ്. പടനിലം ഹയർ സെക്കൻഡറി സ്‌കൂൾ, മാരാരിക്കുളം എം.പി.സി.എസ് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *