ഹൂസ്റ്റൺ : അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉത്‌ഘാടനം ജനുവരി 26നു ഞായറാഴ്ച വൈകുന്നേരം 4.30 യ്ക്ക്
നടത്തപ്പെടും .
സ്റ്റാഫോഡ് കേരളാ ഹൗസിൽ വച്ചു നടക്കുന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉദ്ഘാടനം നിർവഹിക്കുന്നതും സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തുന്നതുമാണ്.
ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടനക്കുവേണ്ടി ഭാരവാഹികൾ അറിയിച്ചു.