റിപ്പബ്ലിക് ദിനാഘോഷം; ഡിസിസികളില്‍ ജയ് ബാപ്പു, ജയ് ഭീം,ജയ് സംവിധാന്‍ ക്യാമ്പയിന്‍

Spread the love

കണ്ണൂര്‍ ഡിസിസിയില്‍ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കെപിസിസിയില്‍ പതാകയുയര്‍ത്തല്‍ രാവിലെ 10ന്.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് എഐസിസി ആഹ്വാനം ചെയ്ത ജയ് ബാപ്പു,ജയ് ഭീം,ജയ് സംവിധാന്‍ ക്യാമ്പയിന്‍ വിപുലമായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെയും ഡോ.ബി.ആര്‍.അംബേദ്ക്കറുടെയും ഭരണഘടനയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ജില്ലാ കേന്ദ്രങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും.ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും.തിരുവനന്തപുരം മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ , കൊല്ലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി, പത്തനംതിട്ട ആന്റോ ആന്റണി എംപി,ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്,എറണാകുളം ഹൈബി ഈഡന്‍ എംപി, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എ ,ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ,തൃശ്ശൂര്‍ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ,പാലക്കാട് വികെ ശ്രീകണ്ഠന്‍ എംപി , കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഡോ.ശശി തരൂര്‍ എംപി , വയനാട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, മലപ്പുറം രാഷ്ട്രീയകാര്യസമിതി അംഗം എ പി അനില്‍കുമാര്‍,കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ തുടങ്ങിയവര്‍ ഡിസിസികളില്‍ നടക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പതാക ഉയര്‍ത്തും. സേവാദള്‍ വാളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. കെപിസിസി ,ഡിസിസി ഭാരാവഹികളും ജനപ്രതിനിധികളും പങ്കെടുക്കും. എല്ലാ ബ്ലോക്ക്,മണ്ഡലം,ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തലങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *