ചിക്കാഗോ : ജനുവരി 18, ശനിയാഴ്ച ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ (FMSC) അവരുടെ അറോറ ഇല്ലിനോയ് ഫെസിലിറ്റിയിൽ നടത്തിയ മീൽസ് പാക്കിംഗ് പരിപാടിയിൽ ‘നമ്മൾ’ കൂട്ടായ്മയിലെ 40 കുടുംബങ്ങളിൽ നിന്നായി 116 പേർ പങ്കെടുത്തു.
പ്രസ്തുത പരിപാടിയിലെ ഒരൊറ്റ സെഷനിൽ 18,144 മീൽസ് പാക്ക് ചെയ്തു. ഇതിൽ ‘നമ്മൾ’ കൂട്ടായ്മയിലെ വോളന്റീർമാർ ഏകദേശം 12,992 മീൽസ് പാക്ക് ചെയ്തതായി FMSC അധികൃതർ അറിയിച്ചു. ഈ പരിശ്രമം $5200 മൂല്യമുള്ള പോഷകാഹാരം ലോകത്തിന്റെ പല ഭാഗങ്ങളിലെ വിശന്നിരിക്കുന്ന കുട്ടികൾക്ക് ലഭ്യമാകും.
FMSC ഒരു നോൺ പ്രോഫിറ് സംഘടന ആണ്. പട്ടിണി ഈ ഭൂമിയിൽ നിന്നും തുടച്ചുമാറ്റാൻ പരിശ്രമിക്കുന്ന FMSC ലോകമെമ്പാടുമുള്ള വിശന്നിരിക്കുന്ന കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തുവരുന്നു. വോളന്റീർമാർ പാക്ക് ചെയ്ത ഭക്ഷണ പൊതികൾ സന്നദ്ധ സംഘടകൾ വഴി അർഹിക്കുന്ന കൈകളിൽ എത്തിച്ചേരുന്നതിനായി FMSC പരിശ്രമിക്കുന്നു. FMSC യുടെ സുതാര്യതയും വിശ്വാസവും അടിസ്ഥാനമാക്കി തുടർച്ചയായി 19 വർഷം അവർക്ക് ചാരിറ്റി നാവിഗേറ്റർ 4 സ്റ്റാർ റേറ്റിംഗ് കൊടുത്തുവരുന്നു.
ചിക്കാഗോയുടെ സമീപത്തുള്ള അറോറ, നേപ്പർവിൽ, ലൈൽ, ഒസ്വീഗോ പ്രദേശകളിലായി, 2023 ൽ ആരോഗ്യപരിപാലനത്തിനായും സാമൂഹ്യപരിരക്ഷക്കായും തുടങ്ങിയ കൂട്ടായ്മയാണ് ‘നമ്മൾ’. തിരഞെടുത്ത 6 കോർഡിനേറ്റർസ് ആണ് ‘നമ്മൾ’ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നത്.
സമൂഹത്തിനെ മുന്നോട്ട് നയിക്കുന്നതിൽ സ്ത്രീകൾകുള്ള പങ്കും, സാമൂഹ്യ നവീകരണവും ശക്തീകരണവും കാണിക്കുന്നതാണ് ‘നമ്മൾ’ ലോഗോ . കെവിൻ ഗോമസ് ആണ് ഈ ലോഗോ ഡിസൈൻ ചെയ്തത്. കഴിഞ്ഞ നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ നമ്മൾ കൂട്ടായ്മ ഒന്നാം വാർഷികം ആചരിക്കുക ഉണ്ടായി.
ഫുഡ് ഡ്രൈവ്, കമ്മ്യൂണിറ്റി സർവീസ് ഇവന്റസ് പോലുള്ള സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം ഊർജ്ജസ്വാലരായ നമ്മളിലെ മെംബേർസ് ആവിസ്മരണീയമായ നേട്ടങ്ങളും കൈവരിക്കയുണ്ടായി.
മുന്നോട്ടുള്ള യാത്രയിൽ കുട്ടികളെയും മുതിർന്നവരെയും ഒരുമിച്ച് കൊണ്ടുള്ള പ്രവർത്തനമാണ് ലക്ഷ്യം വക്കുന്നത്. ഈ വിന്റെറിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ് സ്കൂൾ കുട്ടികൾക്കായുള്ള ‘60 ഡേ കിഡ്സ് ചാലഞ്ച്. കുട്ടികൾ വിന്ററിൽ ആക്റ്റീവ് ആയി ഇരിക്കുന്നത് ലക്ഷ്യമാക്കിയിട്ടുള്ള ഒരു ചലഞ്ച് ആണിത്.
‘നമ്മളി’നെ വ്യത്യസ്തമാകുന്നത് സാമൂഹ്യ പ്രതിബന്ധതയും, ആരോഗ്യ പരിപാലനം മുൻനിർത്തിയുള്ള പ്രവർത്തികളും, ചാരിറ്റി പ്രവർത്തികളുമാണ്. FMSC സെഷൻ ഇതിനുള്ള ഒരു ഉദാഹരണം ആണ്.