കൊല്ലപ്പെട്ട വരുടെ മക്കൾക്ക് സഹായ ഹസ്തവുമായി രമേശ് ചെന്നിത്തല കുട്ടികൾ ഇപ്പോൾ താമസിക്കുന്ന വീട് സന്ദർശിച്ചു

Spread the love

നേഴ്സിങ് പൂർത്തിയാക്കിയമൂത്ത മകൾക്ക് ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു ജോലി ഉറപ്പ് വരുത്തി.
ഇളയ കുട്ടിയുടെ വിദ്യാഭ്യാസം വനിതാ വികസന കോർപ്പറേഷൻ ഏറ്റെടുക്കും.

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം ഫണ്ടിൽ നിന്ന് അരലക്ഷം രുപ അടിയന്തിര സഹായം.

പാലക്കാട് : നെന്മാറ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട വരുടെ മക്കൾക്ക്
സഹായ ഹസ്തവുമായി രംമശ് ചെന്നിത്തല. കുട്ടികൾ ഇപ്പോൾ താമസിക്കുന്ന കുഴൽമന്ദത്തിന് അടുത്തുള്ള ചിതലിയിലെ ബന്ധുവീട്ടിലെത്തിയാണ് ചെന്നിത്തല കുട്ടികളെ കണ്ടത്. രാവിലെ എത്തിയ ചെന്നിത്തല മരണപ്പെട്ട സുധാകരൻ്റെ
നഴ്സിങ് പാസായ മൂത്ത മകൾ അതുല്യക്ക് ആരോഗ്യ മന്ത്രിയെ അപ്പോൾ തന്നെ ഫോണിൽ വിളിച്ച് സർക്കാ തലത്തിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഉടൻ നൽകാൻ നടപടി എടുക്കുമെന്ന് മന്ത്രി ചെന്നിത്തലക്ക് ഉറപ്പ് നൽകി. മാത്രമല്ല രണ്ടാമത്തെ മകൾ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിക്കും.

അതോടപ്പം രമേശ് ചെന്നിത്തല യുടെ ഗാന്ധിഗ്രാം പദ്ധതിയിലെ ഫണ്ടിൽ നിന്ന് അരലക്ഷം രൂപ ആദ്യധനസഹായമായി കുട്ടികൾക്ക് നൽകും.
സംഭവത്തിൽ പോലീസിനുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. അത് ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റിയത് കൊണ്ട് തീരുന്ന നിസാര പ്രശ്നമല്ല. ഇക്കാര്യത്തിൽ ഉന്നതല അന്വേഷണമാണ് വേണ്ടത് . കുറ്റക്കാരെ സംരക്ഷിക്കുന്ന അവസ്ഥ ഉണ്ടാകരുത് . ഇതിനിടയിൽ
പൊലിസ് സ്റ്റേഷനിലെ ജനരോഷത്തിനെതിരെ നാട്ടുകാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാലക്കാട് ഡി സി സി പ്രസിഡൻ്റ് തങ്കപ്പൻ മുൻ എംപിമാരായ വി എസ് വിജയരാഘവൻ രമ്യാ ഹരിദാസ് എന്നിവർക്കൊപ്പമാണ് ചെത്തിത്തല എത്തിയത്

*

Author

Leave a Reply

Your email address will not be published. Required fields are marked *