വയനാട് പാക്കേജിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല.
തിരുവനന്തപുരം: ബീഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പുതിയ ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആകെ പാലക്കാട് ഐഐടിക്ക് പണം അനുവദിക്കും എന്നു മാത്രമാണ് കേരളത്തിന് അനുകൂലമായ ഏക തീരുമാനം.
എന്നാൽ വയനാട് പാക്കേജിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. വിഴിഞ്ഞം തുറമുഖത്തക്കുറിച്ചും കേരളത്തിൻ്റെ ചിരകാലാഭിലാഷമായ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ കുറിച്ചും ബജറ്റ് നിശബ്ദത പാലിക്കുന്നു.
കേരളത്തിൽനിന്ന് രണ്ട് മന്ത്രിമാർ ഉണ്ടായിട്ടുപോലും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ് ‘
കേരളത്തോട് ചിറ്റമ്മ നയമാണ് കേന്ദ്രം കാണിക്കുന്നത്. ഇത് രാജ്യത്തിൻറെ ഫെഡറലിസത്തിന് സമ്പൂർണ്ണമായും എതിരാണ്.
ഗ്രാമീണ മേഖലയിൽ ജീവിക്കുന്ന ഇന്ത്യയുടെ 70% ജനതയുടെ വിദ്യാഭ്യാസവും ആരോഗ്യപരമായ കാര്യങ്ങളിൽ ഒരു പുരോഗതിയും കൊണ്ടുവരാൻ ഈ ബജറ്റിൽ പദ്ധതികളില്ല.
യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരുന്നതിനും ഈ ബജറ്റിൽ കാര്യമായ നടപടികളില്ല
മധ്യ വർഗ്ഗത്തെ സംതൃപ്തിപ്പെടുത്താനായി ഇൻകം ടാക്സ് സ്ലാബുകളിൽ കൊണ്ടുവന്ന ഗിമ്മിക്ക് മാത്രമാണ് കൊണ്ടുവന്ന പോസിറ്റീവായ മാറ്റം
രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ സാധാരണക്കാരന്റെ പങ്ക് പരിപൂർണ്ണമായും തഴയുന്നതാണ് തരത്തിലാണ് ബജറ്റെന്നും ചെന്നിത്തല പറഞ്ഞു