കൊച്ചി: സി എസ് ആർ പദ്ധതിയുടെ ഭാഗമായി അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് ഫെഡറല്‍ ബാങ്ക് മാരുതി ഈക്കോ വാഹനം സംഭാവന ചെയ്തു.
സെന്റ് ജോസഫ് പ്രൊവിന്‍സ് ഓഫ് ദി കോണ്‍ഗ്രഗേഷന്‍ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസറെത്തിന്റെ (സി എസ് എൻ ) സഹോദര സ്ഥാപനമാണ് ശിശുഭവൻ.
ഫെഡറൽ ബാങ്ക് ആലുവ റീജിയണൽ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ സിസ്റ്റർ ആഷ്‌ലിയ്ക്കു കൈമാറി. ഫെഡറൽ ബാങ്ക് അങ്കമാലി ശാഖാ മാനേജർ അരുൺ ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ് വിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Photo Caption: സി എസ് ആർ പദ്ധിയുടെ ഭാഗമായി എടക്കുന്ന് ശിശുഭവന് ഫെഡറൽ ബാങ്ക് നൽകുന്ന മാരുതി ഈക്കോ വാഹനത്തിന്റെ താക്കോല്‍ ഫെഡറൽ ബാങ്ക് ആലുവ റീജിയണൽ മേധാവി ബിനു തോമസ് ശിശുഭവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഷ്‌ലിയ്ക്ക് കൈമാറുന്നു. ഫെഡറൽ ബാങ്ക് അങ്കമാലി ശാഖാ മാനേജർ അരുൺ ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ് വിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സമീപം.
Athulya K R