തിരുവനന്തപുരം : ലോക അർബുദ രോഗ ദിനത്തിന്റെ ഭാഗമായി എസ് പി മെഡിഫോർട്ടിൽ ഈ മാസം 9വരെ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി, എല്ലാ ക്യാൻസർ ആരോഗ്യ പരിശോധനകൾക്കും 10% കിഴിവ് ലഭിക്കും.
ആധുനിക ചികിത്സസംവിധാനങ്ങൾ വികസിച്ചിട്ടും ക്യാൻസർ ഇന്ന് ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. നേരത്തെ കണ്ടെത്തി ചികിൽസിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമായ ക്യാൻസറിനെക്കുറിച്ചുള്ള പൊതുജന അവബോധം വളർത്തുന്നതിനും സമയബന്ധിതമായ മെഡിക്കൽ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും: 0471 3100 100
Athulya K R