യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

Spread the love

ശാരീരിക- മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്‌കാരത്തിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് പുരസ്‌കാരം നൽകുന്നത്. യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾക്ക് 15000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. 18 നും40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ [email protected] മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308630.

Author

Leave a Reply

Your email address will not be published. Required fields are marked *