വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍മേള ഇന്ന് (15); മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Spread the love

സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴില്‍മേള ഇന്ന് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആലപ്പുഴ എസ്.ഡി കോളേജില്‍ ആരംഭിക്കുന്ന മേളയുടെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തൊഴില്‍ ലഭിച്ചവര്‍ക്കുള്ള ഉത്തരവുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയാകും. ഉപഹാര സമര്‍പ്പണം എച്ച് സലാം എം.എല്‍.എയും സര്‍ട്ടിഫിക്കറ്റ് വിതരണം പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയും നിര്‍വഹിക്കും.
എം.പി.മാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ തോമസ് കെ തോമസ്, യു പ്രതിഭ, എം എസ് അരുണ്‍ കുമാര്‍, രമേശ് ചെന്നിത്തല, ദലീമ, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍, കേരള നോളജ് എക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. മുന്‍ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക്ക് വിജ്ഞാന കേരളം പദ്ധതി അവതരണം നടത്തും. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, സി കെ ഷിബു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *