എ.ബി.സി.ഡി എന്മകജയിലും; 232 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 654 സേവനങ്ങള്‍ നല്‍കും

Spread the love

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആറ് അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിലേക്കായുള്ള, എ.ബി.സി.ഡി ക്യാമ്പ് കാസർഗോഡ് ജില്ലയിലെ എന്‍മകജെ ഗ്രാമപഞ്ചായത്തിലും സംഘടിപ്പിക്കുന്നു. ക്യാമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത്തെ ഗ്രാമപഞ്ചായത്താണ് എന്‍മകജെ. ക്യാമ്പിനോടനുബന്ധി.ച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണം ഇന്ന് എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര ജെ.എസ് അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കില്‍ദേവ്, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ കെ.രാഘവന്‍, അസിസ്റ്റന്റ് പ്രോജക്ട് കോഡിനേറ്റര്‍ ബി.സന്തോഷ് കുമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീണ, വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, ജനപ്രതിനിധികളായ രാമചന്ദ്ര ഉഷ ഇന്ദിര നരസിംഹ പൂജാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍, കെഎസ്ഇബി സെക്ഷന്‍ എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുത്തു.

എ.ബി.സി.ഡി ബന്ധപ്പെട്ട മെഗാ ക്യാമ്പ് മാര്‍ച്ച് ഒന്നിന് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്‌കൂളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. ക്യാമ്പിനോട് അനുബന്ധിച്ചുള്ള വിവിധ സംഘാടക സമിതികള്‍ രൂപീകരിക്കുകയും, നിര്‍വഹിക്കേണ്ട കൃത്യങ്ങളെക്കുറിച്ച് പ്രോജക്ട് മാനേജര്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്തു. 232 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 654 സേവനങ്ങള്‍ നല്‍കുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *