കേരളം വ്യവസായ സൗഹൃദ സംസ്ഥാനം : കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണം – മന്ത്രി പി. രാജീവ്‌

Spread the love

വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും നാടിന്റെ മുന്നേറ്റത്തിനായി ഒന്നിച്ച് നിൽക്കണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തടിപ്പാലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

22,125.83കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടായത്. 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 731,264 ആളുകൾക്ക് തൊഴിലുകൾ നൽകാൻ കഴിഞ്ഞു. ഈ വസ്തുതകൾ ആർക്കുവേണമെങ്കിലും വ്യവസായ വകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

കേരളത്തിൽ കൂടുതൽ നിക്ഷേപം വരണം യുവാക്കൾക്ക് ഇവിടെ തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളം തങ്ങളുടെ സ്ഥലത്തിന്റെ 3.22 ശതമാനം ജി.ഡി.പിയാണ് രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ഇത് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലാണ്. ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ ഒന്നാമത് എത്താൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.

സംരംഭക വർഷം പദ്ധതിയിലൂടെ വലിയ കുതിപ്പാണ് വ്യവസായ രംഗത്ത് ഉണ്ടായത്. ഒരു മിനിറ്റിൽ ആർക്കും സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുന്ന രീതിയിലുള്ള സാഹചര്യം ഇവിടെ ഉണ്ടായി. ആരംഭിച്ച സംരംഭങ്ങളുടെ വിവരങ്ങളെല്ലാം കൃത്യമായി ലഭ്യമാണ്. ജിയോ ടാഗ് ചെയ്താണ് വ്യവസായ വകുപ്പ് സ്ഥാപനങ്ങളുടെ പ്രവർത്തനം ഉറപ്പാക്കുന്നത്. പൂട്ടിപ്പോയവ കണക്കിലില്ല. വ്യവസായ വകുപ്പിന്റെ കണക്ക് ആർ‌ക്കും പരിശോധിക്കാവുന്നതാണ്. ഗ്രാമ സഭ മോഡൽ സംരംഭക സഭ ഓരോ പഞ്ചായത്തിലും കൊണ്ടു വന്നിട്ടുണ്ട്.യൂണിയൻ ഗവണ്മെന്റിന്റെ എം എസ്‌ എം ഇ നിർവചന പ്രകാരമാണ് സംരംഭങ്ങളെ നിർവചിച്ച് വരുന്നത്. അത് പ്രകാരം ബ്യൂട്ടി പാർലറുകൾ, ജിമ്മുകൾ എന്നിവയെല്ലാം സംരംഭങ്ങളാണ്.കോവിഡിന് ശേഷം ലോകത്ത് പുതിയ വ്യവസായം വരുന്നില്ല.

എന്നാൽ കേരളത്തിൽ 254 ശതമാനം പുതിയ വ്യവസായം വന്നു എന്നത് നേട്ടമാണ്.

 

വൻകിട നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട് ഇൻവെസ്റ്റ മീറ്റ് എന്ന ചരിത്ര സംഭവത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് കേരളം. ഇതിലൂടെ അന്താരാഷ്ട്ര കമ്പനികൾ നിക്ഷേപങ്ങൾക്ക് സാഹചര്യം ഒരുങ്ങുന്ന. ഈ സാഹചര്യത്തിൽ എല്ലാവരും സംയുക്തമായി വ്യവസായ രംഗത്തെ മുന്നേറ്റത്തിനായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *