സ്തനാര്‍ബുദ നിര്‍ണയക്യാമ്പ് ‘സധൈര്യം’ സംഘടിപ്പിച്ച് മണപ്പുറം ഫൗണ്ടേഷന്‍

Spread the love

തൃശൂര്‍ : ലോക വനിതാദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ തീരമേഖലയിലെ വനിതകള്‍ക്കായി സ്തനാര്‍ബുദ നിര്‍ണയക്യാമ്പ് ‘സധൈര്യം’ സംഘടിപ്പിച്ച് മണപ്പുറം ഫൗണ്ടേഷന്‍. കൂളിമുട്ടം എ എം യു പി സ്കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി കയ്പമംഗലം നിയോജകമണ്ഡലം എം എല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 20 മുതല്‍ 55 വയസു വരെ പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് ക്യാമ്പ് നടത്തിയത്. കൂളിമുട്ടം എ എം യു പി സ്്കൂള്‍ മാനേജര്‍ അബ്ദുള്‍ മജീദ് മുഖ്യാതിഥിയായ പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് പദ്ധതി സമര്‍പ്പണം നടത്തി.

മതിലകം ഗ്രാമപഞ്ചായത്ത് അംഗം ജെസ്‌ന ഷമീര്‍, മൈബ്രോ സിഇഒ ജയപ്രസാദ്, സെയില്‍സ് ഹെഡ് ചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ വി എസ് സൂരജ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് അഷറഫ്, മാജിക്‌സ് ചെയര്‍മാന്‍ ഡോ. പ്രവീണ്‍ ജി പൈ, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സോഷ്യല്‍ വര്‍ക്കര്‍മാരായ മാനുവല്‍ അഗസ്റ്റിന്‍, ഫാത്തിമ, ഷെറിന്‍, ജെസീല മോള്‍ എന്‍, അഖില പിഎല്‍, ജ്യോതിഷ് എം കെ, അഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

­­­­ഫോട്ടോ ക്യാപ്ഷന്‍: ലോക വനിതാദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ തീരമേഖലയിലെ വനിതകള്‍ക്കായി മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്തനാര്‍ബുദ നിര്‍ണയക്യാമ്പ് ‘സധൈര്യം’ കയ്പമംഗലം നിയോജകമണ്ഡലം എം എല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

Divya Raj.K

 

Author

Leave a Reply

Your email address will not be published. Required fields are marked *