ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ താളിയോല ഗ്രന്ഥശാലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. മലപ്പുറം ജില്ലയിലെ ഏലംകുളത്തുളള പട്ടംതൊടി തറവാട്ടിൽ കാലങ്ങളായി സൂക്ഷിച്ച് വന്നിരുന്ന അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ താളിയോല ഗ്രന്ഥശാലയ്ക്ക് സൗജന്യമായി കൈമാറിയത് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പ്രൊഫ. ഗീതാകുമാരി. പട്ടംതൊടി തറവാട്ടിൽ പരേതനായ പി. നാരായണന്റെ ഭാര്യ ശാന്തകുമാരി ഓടത്ത് താളിയോല ഗ്രന്ഥങ്ങളുടെ ശേഖരം വൈസ് ചാൻസലർക്ക് കൈമാറി. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് താളിയോലകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി. സംസ്കൃത പ്രചാരണ വിഭാഗം ജില്ല കോഓർഡിനേറ്റർമാരായ ഡോ. അംബിക കെ. ആർ., ഡോ. ടി. മിനി, ഡോ. എം. സത്യൻ, ഡോ. പുഷ്പദാസൻ കുനിയിൽ, ഡോ. ഭവാനി വി. കെ., ഡോ. കിരൺ എ. യു., ഡോ. പത്മദാസ് കെ. എൽ., ഡോ. അരുൺ ജഗന്നാഥൻ, ഡോ. കെ. എം. സംഗമേശൻ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. വി. സജിത, വിഘ്‍നേഷ് പി. ഗോപൻ, ലക്ഷ്മി കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ മലപ്പുറം ജില്ലയിലെ ഏലംകുളത്തുളള പട്ടംതൊടി തറവാട്ടിൽ കാലങ്ങളായി സൂക്ഷിച്ച് വന്നിരുന്ന അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങൾ ശാന്തകുമാരി ഓടത്ത് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ താളിയോല ഗ്രന്ഥശാലയ്ക്ക് സൗജന്യമായി കൈമാറുന്നത് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഏറ്റുവാങ്ങുന്നു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് സമീപം.
2) പിഎച്ച്.ഡി. നൽകി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും അമിത് കെ. (മലയാളം), ശരത്കുമാർ കെ. (മലയാളം), തോമസ് താമരശേരി (മലയാളം), അശ്വതി എ. എ. (സംസ്കൃതം വേദാന്തം), സരസ്വതി ദേവി വി. (സംസ്കൃതം സാഹിത്യം) അഖിൽ തങ്കപ്പൻ (ഹിസ്റ്ററി), ലുഖ്മാനുൾ ഹക്കിം കെ. കെ. (ഹിസ്റ്ററി) ശിഖേഷ് ജി. എസ്. (ഹിന്ദി), ഹന്ന അസൈനാർ എം. (സംസ്കൃതം വ്യാകരണം) എന്നിവർക്ക് പിഎച്ച്. ഡി. നൽകുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
3) സംസ്കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് ആരംഭിക്കും. പ്രൊഫ. ഗീതാകുമാരി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സ് ഈ അക്കാദമിക് വർഷം ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. ഇന്ത്യയിൽ ഇത്തരത്തിൽ ഒരു കോഴ്സ് ഇദംപ്രഥമമാണ്. സർവ്വകലാശാലയിലെ ആയുർവേദ വിഭാഗത്തിന് കീഴിൽ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിലാണ് കോഴ്സ് ആരംഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദിക് മെഡിക്കൽ സയൻസിൽ ബിരുദം നേടിയവർക്ക് മുൻഗണന ലഭിക്കും. ആകെ സീറ്റകൾ 20. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ആകെ ഫീസ് 35000/-. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് (എൻ. എ. ബി. എച്ച്) സംബന്ധിയായ അക്രഡിറ്റേഷൻ നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുളള സിലബസാണ് സർവ്വകലാശാല തയ്യാറാക്കിയിരിക്കുന്നത്, പ്രൊഫ. ഗീതാകുമാരി പറഞ്ഞു.
4) സംസ്കൃത സർവ്വകലാശാലഃ ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ സംസ്കൃത വിഷയങ്ങളിലെ 108 ബിരുദ വിദ്യാർത്ഥികൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ് അനുവദിയ്ക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
5) സംസ്കൃത സർവകലാശാലയിൽ ജോബ് ഫെയർ ഇന്ന്
(ഫെബ്രുവരി 20ന്)
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ ഇന്ന് (ഫെബ്രുവരി 20ന്) പ്രയുക്തി ജോബ് ഫെയർ സംഘടിപ്പിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലിസി വി. മാത്യു ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. ഇറാം മോട്ടോഴ്സ്, മൈജോ മോട്ടോഴ്സ്, നിപ്പൺ ടൊയോട്ട, സിവ മെറ്റേണിറ്റി വെയർ, സി.എം.എൽ. ബയോടെക് ലിമിറ്റഡ്, ആയുർ കെയർ ഹെർബൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, എൻ മൈനസ് റ്റു സൊല്യൂഷൻസ്, എക്സ്ട്രീം ബിസിനസ്സ് ഗ്രൂപ്പ്, സി. എഫ്. സി. സി. ഐ., പ്രയത്ന ചൈൽഡ് ഹെൽത്ത് കെയർ സെന്റർ, ഗാലക്സി അസോസിയേറ്റ്സ്, ഫോർച്യൂൺ ബിസിനസ്സ് ഗ്രൂപ്പ്, സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, എ വൈ ടെക്, അലൈവ് അസ്സോസിയേറ്റ്സ് മുതലായ പ്രമുഖ സ്ഥാപനങ്ങൾ ജോബ് ഫെയറിൽ പങ്കെടുക്കുന്നു.
രാവിലെ 10 മുതൽ ആരംഭിക്കുന്ന ജോബ് ഫെയറിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം മറ്റ് ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. എസ്. എസ്. എൽ. സി. മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർക്ക് പങ്കെടുക്കാം. പ്രായം: 20-45. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: bit.ly/jobsankara, സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9497182526, 9656036381
6) സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഫെബ്രുവരി 24ന് രാവിലെ പതിനൊന്നിന് നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ യു ജി സി യോഗ്യതയുളളവർക്ക് പങ്കെടുക്കാം. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ നോൺ യു ജി സിക്കാരെയും പരിഗണിക്കുന്നതാണ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കാലടി മുഖ്യ കേന്ദ്രത്തിലുളള കായിക പഠന വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075