വന്യമൃഗ ആക്രമണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം നിസ്സംഗതയാണ്. കൃത്യമായ ഉത്തരവാദിത്ത ബോധത്തോടുള്ള നടപടി ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടാകുന്നില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണനയില്ല. ഇതിന് സര്‍ക്കാര്‍ സമാധാനം പറയണം. ഓരോ ദിവസവും ജീവനുകള്‍ നഷ്ടമാകുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കേണ്ട കാര്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് കോര്‍ഡിനേറ്റീവ് എഫക്ട് ഉണ്ടാക്കി ഈ ദുരന്തം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. എല്ലാ ദിവസവും സങ്കടം പറഞ്ഞിരിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിഞ്ഞ് ആക്ഷനിലേക്ക് പോകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.