ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ തീപ്പന്തം നടത്തി

Spread the love

സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

‘ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ’യെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംസ്ഥാനത്തെ 1300ല്‍പ്പരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളിലും തീപ്പന്തം കൊളുത്തി പ്രകടനം നടന്നത്. വിവിധാ ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി. മണ്ഡലം തലത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ പതിനഞ്ച് ദിവസമായി ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്. മാസങ്ങളായി മുടങ്ങിയ ഓണറേറിയവും ഇന്‍സെന്റീവും നല്‍കുക, ശമ്പള വര്‍ധനവ്,വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം. ഇവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനോ,സമരം അവസാനിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആശാവര്‍ക്കര്‍മാരെ പാട്ട പിരിവുകാരെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്. ആശാവര്‍ക്കര്‍മാരുടെ സമരം ന്യായമായതിനാലാണ് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു വ്യക്തമാക്കി.കോണ്‍ഗ്രസ് ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് വലിയ പൊതുജന സ്വീകാര്യത ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *