കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ പ്രസ്താവന

Spread the love

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന്റെ ജനവിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു.സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ഫലപ്രദവും കാര്യക്ഷമവുമായ ചര്‍ച്ചയാണ് അവിടെ നടന്നത്.സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി ഊര്‍ജ്ജസ്വലതയോടെ നയിക്കുക എന്ന തീരുമാനം എടുത്തശേഷമാണ് യോഗം പിരിഞ്ഞത്.

ഈ ചര്‍ച്ചയുടെ ഉള്ളടക്കം പോലും അറിയാത്ത ചില ദൃശ്യമാധ്യമങ്ങള്‍ യോഗത്തില്‍ നേതാക്കളുടെ അഭിപ്രായമെന്ന തരത്തില്‍ അവാസ്തവവും ശുദ്ധനുണയുമായ കാര്യങ്ങള്‍ ചേര്‍ത്ത് വാര്‍ത്തനല്‍കി. യോഗത്തില്‍ ഞാന്‍ വികാരാധീതനായെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം നേതൃതലത്തില്‍ നടന്നുവെന്നും ഞാന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കി. ഞാന്‍ പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങളാണ് ഏഷ്യനെറ്റ് ന്യൂസ് നല്‍കിയത്.

പച്ചനുണ വാര്‍ത്തായി നല്‍കുന്നത് എന്തുതരം മാധ്യമ പ്രവര്‍ത്തനമാണ്? പാര്‍ട്ടിയുടെ ഐക്യത്തിന് വിരുദ്ധമായ ഒരു അഭിപ്രായ പ്രകടനവും ആ യോഗത്തില്‍ ഒരു നേതാവും നടത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ പവിത്രതയും വിശ്വാസ്യതയും തകര്‍ക്കുന്ന തരത്തിലാണ് യോഗത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഈ തെറ്റായ മാധ്യമപ്രവര്‍ത്തന ശൈലിയെ കെപിസിസി ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു.സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ഫലപ്രദവും കാര്യക്ഷമവുമായ ചര്‍ച്ചയാണ് അവിടെ നടന്നത്.സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി ഊര്‍ജ്ജസ്വലതയോടെ നയിക്കുക എന്ന തീരുമാനം എടുത്തശേഷമാണ് യോഗം പിരിഞ്ഞത്.

ഈ ചര്‍ച്ചയുടെ ഉള്ളടക്കം പോലും അറിയാത്ത ചില ദൃശ്യമാധ്യമങ്ങള്‍ യോഗത്തില്‍ നേതാക്കളുടെ അഭിപ്രായമെന്ന തരത്തില്‍ അവാസ്തവവും ശുദ്ധനുണയുമായ കാര്യങ്ങള്‍ ചേര്‍ത്ത് വാര്‍ത്തനല്‍കി. യോഗത്തില്‍ ഞാന്‍ വികാരാധീതനായെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം നേതൃതലത്തില്‍ നടന്നുവെന്നും ഞാന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കി. ഞാന്‍ പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങളാണ് ഏഷ്യനെറ്റ് ന്യൂസ് നല്‍കിയത്.

പച്ചനുണ വാര്‍ത്തായി നല്‍കുന്നത് എന്തുതരം മാധ്യമ പ്രവര്‍ത്തനമാണ്? പാര്‍ട്ടിയുടെ ഐക്യത്തിന് വിരുദ്ധമായ ഒരു അഭിപ്രായ പ്രകടനവും ആ യോഗത്തില്‍ ഒരു നേതാവും നടത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ പവിത്രതയും വിശ്വാസ്യതയും തകര്‍ക്കുന്ന തരത്തിലാണ് യോഗത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഈ തെറ്റായ മാധ്യമപ്രവര്‍ത്തന ശൈലിയെ കെപിസിസി ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *