ഇവിടെയെല്ലാം ഓപ്പണ്‍; പഠനം മുടങ്ങിയവര്‍ക്ക് വിദൂര വിദ്യാഭ്യാസമൊരുക്കി എസ്.എന്‍ യൂണിവേഴ്സിറ്റി

Spread the love

കൊല്ലം @ 75 മേളയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലെത്തുന്നവര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ അറിയാം. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ കൂടാതെ ആറുമാസം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, അപ്ലൈഡ് മെഷീന്‍ ലേണിംഗ്, ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി തുടങ്ങിയവയുടെ ഫൗണ്ടേഷന്‍ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. പതിനൊന്നോളം ഡിഗ്രി പ്രോഗ്രാമും 12ഓളം പി.ജി പ്രോഗ്രാമും ആറ് വിഷയങ്ങളില്‍ നാല് വര്‍ഷ യു.ജി പ്രോഗ്രാമും യൂണിവേഴ്സിറ്റി നടത്തിവരുന്നുണ്ട്. റെഗുലര്‍ ഡിഗ്രി പഠിക്കുന്നവര്‍ക്ക് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ഇരട്ട ബിരുദത്തിനുള്ള അവസരവും ഉണ്ട്. പ്രദര്‍ശന നഗരിയില്‍ എത്തുന്ന ഏത് പ്രായത്തിലുള്ളവര്‍ക്കും വരുന്ന ജൂണില്‍ തുടര്‍പഠനത്തിനുള്ള വാതിലുകള്‍ തുറന്നിട്ടുകൊണ്ട് പ്രവേശനത്തിനുള്ള സംശയദുരീകരണവുമായാണ് യൂണിവേഴ്സിറ്റിയുടെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *