ജാതിവിവേചനം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുയെന്നത് വേദനാജനകമാണെന്ന് യുഡിഎഫ് കണ്വീനര് എംഎം ഹസന്‍. ഗാന്ധി ഭാരതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദര്‍ശിച്ചതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമതിനായ വ്യക്തിക്ക് നേരിടേണ്ടിവന്നത് കടുത്ത ജാതിവിവേചനമാണ്. ഇത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ശുദ്ധീകരണം വേണ്ടത് തന്ത്രിമാരുടെ മനസ്സിലാണെന്നും എംഎം ഹസന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിജിയും
മാനവ നന്മയ്ക്കായി സത്യത്തിന്റെ പക്ഷത്ത് നിന്ന് ചിന്തിച്ച യുഗപുരുഷന്‍മാരായിരുന്നു.ചരിപ്രധാന്യമുള്ള ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ന് കാലിക പ്രസക്തമാണ്. അനുഭവങ്ങളുടെ ആചാര്യനും അറിവിന്റെ ആചാര്യനും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു. അയിത്തമെന്ന വ്യവസ്ഥിതിക്കെതിരെ ശക്തമായ നിലപാടായിരുന്നു രണ്ട് യുഗപുരുഷന്‍മാര്‍ക്കും. ഇരുവരുടെ ദര്‍ശനങ്ങളും ആശയങ്ങളും ആദര്‍ശങ്ങളും സമൂഹത്തിലെ അന്ധകാരം മായ്ക്കുന്നതിന് വേണ്ടിയാണ്. ജാതിഭ്രാന്തന്‍മാരില്‍ സമൂഹത്തെ രക്ഷിക്കാന്‍ യുഗപുരുഷന്‍മാരുടെ സംഗമത്തിന്റെ ജതാബ്ദി ആഘോഷങ്ങളുടെ ഓര്‍മ്മകള്‍ക്ക് കഴിയുമെന്നും എംഎം ഹസന്‍ പറഞ്ഞു.
ബി.എസ്.ബാലചന്ദ്രന്‍,എം.ലിജു, ചെറിയാന്‍ ഫിലിപ്പ്,എംആര്‍ തമ്പാന്‍,ജയശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.