സംസ്കൃതസർവ്വകലാശാലയിൽ ‘ഉടലും ഉടുപ്പും’ പ്രദർശനം 17ന് തുടങ്ങും

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ അണിഞ്ഞൊരുങ്ങിയ കേരളശരീരങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഞ്ചദിന പ്രദർശനം മാർച്ച് 17ന് കാലടി മുഖ്യ ക്യാമ്പസിലുള്ള കനകധാര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശനസമയം. 17ന് രാവിലെ 11ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കഴിഞ്ഞ വർഷത്തെ പ്രദർശനത്തിന്റെ മ്യൂസിയം കാറ്റലോഗ് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പ്രകാശനം ചെയ്യും. ചരിത്രാതീത കാലത്തെ പുരാവസ്തുശേഖരണത്തിൽ പ്രതിഭ തെളിയിച്ച എ.കെ. അലിയെ ആദരിക്കും. പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഡോ. വിനിൽ പോൾ, അനഘ പി.ജെ., കൃഷ്ണപ്രിയ രാജീവ്, ഡോ. എൻ.ജെ. ഫ്രാൻസീസ്, ഡോ. കെ.എം. ഷീബ, അപർണ ഗോപാൽ കെ., ഷെഫറീൻ പി.വി., ശ്രീഹരി കെ. പിള്ള, അനുജ എം. രാംദാസ്, അനഘ എം. എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

2. സംസ്കൃതസർവ്വകലാശാലയിൽ നാഷണൽ കോൺഫറൻസ് ‘ഇൻക്ലൂസിയ 25’ ഇന്ന് (14.03.2025)

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാമൂഹ്യപ്രവർത്തക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് ‘ഇൻക്ലൂസിയ 25’ ഇന്ന് (മാർച്ച് 14) രാവിലെ 10ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സാമൂഹ്യപ്രവർത്തകവിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരിക്കും. നാരി പുരസ്കാര ജേതാവ് ടിഫാനി ബ്രാർ, ഡോ. സീമ ഗിരിജ ലാൽ, ഡോ. രേഷ്മ ഭരദ്വാജ് എന്നിവർ പ്രസംഗിക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു മുഖ്യാതിഥിയായിരിക്കും. അനീഷ് കെ. കെ., അമിത പി. എന്നിവർ പ്രസംഗിക്കും.

3. സംസ്കൃത സർവ്വകലാശാലയിൽ ‘കൂട്ട് 25’ 15ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാമൂഹ്യപ്രവർത്തക വിഭാഗം വിദ്യാർത്ഥികളുടെ സംഗമം ‘കൂട്ട് 25’ മാർച്ച് 15ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയുടെ കാലടി, തിരൂർ, പയ്യന്നൂർ ക്യാമ്പസുകളിലാണ് എം.എസ്.ഡബ്ല്യു. കോഴ്സ് നടക്കുന്നത്. വൈകിട്ട് ഏഴിന് സംഘടിപ്പിക്കുന്ന സംഗമം രജിസ്ട്രാർ ഡോ. മോത്തി ജോർജ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യപ്രവർത്തക വിഭാഗം തലവൻ ഡോ. ജോസ് ആന്റണി അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. എം. സത്യൻ, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട്, വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ ഡോ. വി.കെ. ഭവാനി, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അശ്വന്ത് പി.എം., ഡോ. അനിത എ., അനസ് എം.കെ., ഡോ. ഷീലാമ്മ ആർ., അക്ഷയ് വി.എസ്. എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാസാംസ്കാരികപരിപാടികൾ നടക്കും.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *