സമഗ്രം കാട്ടാക്കട റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Spread the love

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് തയാറാക്കിയ സമഗ്രം കാട്ടാക്കട റിപ്പോർട്ട് ഐ ബി സതീഷ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജനസംഖ്യ, കൃഷി, വ്യവസായം, തൊഴിൽ വിവിധ മേഖലയിലുള്ള അടിസ്ഥാന സ്ഥിതിവിവരകണക്കുകൾ, സ്ത്രീ അവസ്ഥാ പഠനം, തുടങ്ങിയ സ്ഥിതിവിവരകണക്കുകൾ ആണ് റിപ്പോർട്ടിലുള്ളത്. 2011 സെൻസസുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനം വർദ്ധനവാണ് 2024 ൽ ജനസംഖ്യയിൽ ഉണ്ടായിട്ടുള്ളത്. ഭവനങ്ങളുടെ എണ്ണത്തിലും വർധവുണ്ടായി. മണ്ഡലത്തിലെ സ്ത്രീ പുരുഷ അനുപാതം 1058 ആണ്.അതിദരിദ്ര കുടുംബങ്ങളായി നിയോജക മണ്ഡലത്തിൽ കണ്ടെത്തിയിട്ടുള്ളത് 547 കുടുംബങ്ങളാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ 2025 ജനുവരി വരെയുള്ള കണക്ക് പ്രകാരം 174 (32 ശതമാനം) കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്നും മോചിതരായി.ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 4,197 പേരും, മാനസിക വെല്ലുവിളി നേരിടുന്ന 1,329 പേരും മണ്ഡലത്തിൽ ഉണ്ട്. ക്യാൻസർ ബാധിതരായ 1,032 പേരിൽ 67 ശതമാനം പേരും വനിതകളാണ്. കുടുംബ നാഥ, ഏക വനിത, അവിവാഹിത, അവിവാഹിതയായ അമ്മ എന്നിവർ യാഥാക്രമം 6325, 1577, 1653, 75 ആണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *