തിരുവനന്തപുരം: ഹൃദയ ധമനികളിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള അത്യാധുനിക എക്സിമർ ലേസർ സംവിധാനം അവതരിപ്പിച്ച് ഈഞ്ചക്കൽ എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ. ഹൃദയ ധമനികളിലെ സങ്കീർണമായ ബ്ലോക്കുകൾ ലേസർ ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും നീക്കം ചെയ്യുന്ന ഒരു സുപ്രധാനമായ സാങ്കേതിക സംവിധാനമാണ് എക്സിമർ ലേസർ. തെക്കൻ കേരളത്തിൽ ഈ സൗകര്യമെത്തുന്ന ആദ്യ ഹോസ്പിറ്റലാണ് എസ് പി മെഡിഫോർട്ട്. സാധാരണ ആൻജിയോപ്ലാസ്റ്റിക്ക് എടുക്കുന്നതിനേക്കാൾ കുറഞ്ഞ സമയം മതിയാകും ഈ ലേസർ ചികിത്സക്ക്.
പോളണ്ടിലെ ലുബ്ലിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ കാർഡിയോളജി അസോസിയേറ്റ് പ്രൊഫസറും ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. പിയോറ്റർ ജെ. വാസിൻസ്കി ഈ സംവിധാനം ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ ഈ സാങ്കേതിക സംവിധാനം ധമനികളിലെ തടസ്സങ്ങൾ കൃത്യമായി നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ഗുരുതരമായ കൊറോണറി അവസ്ഥകളുള്ള രോഗികകളിൽ ഏറെ ഫലപ്രദമാണ് ഇതെന്ന് ഡോ. പിയോറ്റർ ജെ. വാസിൻസ്കി പറഞ്ഞു. ആരോഗ്യകരമല്ലാത്ത ശീലങ്ങളും സമ്മർദ്ദവും കാരണം ചെറുപ്പക്കാരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കൂടി വരികയാണ്. ഹൃദയാരോഗ്യത്തിൽ ജീവിതശൈലി ക്രമീകരണവും വ്യായാമവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ആധുനിക സംവിധാനങ്ങൾ ഒരുക്കി കൊണ്ട് ഏറ്റവും മികച്ച കാർഡിയോളജി സംവിധാനമാണ് എസ് പി മെഡിഫോർട്ടിൽ ഒരുക്കിയിട്ടുള്ളതെന്ന് എസ്.പി മെഡിഫോർട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകൻ പറഞ്ഞു. കേരളത്തിലെ ചുരുക്കം ആശുപത്രികളിൽ മാത്രമുള്ള എക്സിമർ ലേസർ സംവിധാനം തെക്കൻ കേരളത്തിൽ ആദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശുപതി വ്യതാസമില്ലാതെ ഏതൊരു രോഗിക്കും അവരെ ചികിൽസിക്കുന്ന ഡോക്ടറന്മാർക്കും എസ്പി മെഡിഫോർട്ടിലെ ഈ സൗകര്യം ഉപയോഗിക്കാൻ സൗകര്യമുണ്ടാകുമെന്ന് ജോയിൻ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി. സുബ്രഹ്മണ്യൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി എസ്.പി. മെഡിഫോർട്ടിലെ സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷിഫാസ് ബാബു എം, ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ജി.എൽ. എന്നിവർ ക്ലാസ്സുകൾ നയിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടരന്മാരായ ഡോ. എസ്.പി. ആദിത്യ, അദ്വൈത് എ. ബാല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ചിത്രം: എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ പുതിയതായി തുടങ്ങിയ അത്യാധുനിക എക്സിമർ ലേസർ സിസ്റ്റത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഹൃദയരോഗ വിദഗ്ദ്ധൻ ഡോ. പിയോറ്റർ ജെ. വാസിൻസ്കി നിർവഹിക്കുന്നു. മെഡിഫോർട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകൻ, ജോയിൻ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി. സുബ്രഹ്മണ്യൻ എന്നിവർ സമീപം