കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എംജി റോഡില്‍ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. അനിൽകുമാർ എം നിര്‍വ്വഹിച്ചു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഹൈബി ഈഡൻ എം.പി ടി ജെ വിനോദ്, എം.എൽ.എ, കൊച്ചി മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ സുധാ ദിലീപ് തുടങ്ങിയവര്‍ മുഖ്യാഥിതികളായി.
എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ ഫ്‌ളോറോടു കൂടി നാല് നിലകളിലായി 15,000 സ്‌ക്വയര്‍ വിസ്തൃതിയിലാണ് പുതിയതും, ഏറ്റവും വലിയതുമായ ഷോറും തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള സ്വര്‍ണാഭരണശേഖരങ്ങളാണ് താഴത്തെ നിലയില്‍ ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ ഡയമണ്ട് ആഭരണങ്ങളുടെയും, രണ്ടാം നിലയില്‍ പ്രീമിയം ബ്രൈഡല്‍ ആഭരണങ്ങളുടെയും, മൂന്നാം നിലയില്‍ പ്രീമിയം സില്‍വര്‍ ആഭരണങ്ങളുടെയും, സ്വര്‍ണം കൊണ്ടുള്ള കരകൗശല വസ്തുക്കളുടെയും വിശാലമായ ശേഖരങ്ങളാണ് ഇവിടെയുള്ളത്.
നവ വധുക്കള്‍ക്കും ആഭരണപ്രേമികള്‍ക്കുമായി പരമ്പരാഗത- ആധുനിക ഡിസൈനുകളിലുള്ള അനുഗ്രഹ ടെമ്പിള്‍ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗന്‍സ പോള്‍ക്കി ഡയമണ്ട്സ്, യുവ എവരിഡേ ആഭരണങ്ങള്‍, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്ന പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവയുടെ മികച്ച കളക്ഷനുകള്‍ ഈ ഷോറൂമില്‍ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിമിതകാല ഓഫറില്‍ 2.5 ശതമാനത്തില്‍ ആരംഭിക്കുന്ന പണിക്കൂലിയാണ് വിവാഹാഭരണങ്ങള്‍ക്കുള്ളത്. ഡെയ്‌ലി വെയര്‍ ചെയിനുകള്‍ക്കും വളകള്‍ക്കും പണിക്കൂലി ഫ്‌ളാറ്റ് 2.5 ശതമാനം മാത്രം. ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂമിലാണ് ഈ ഓഫര്‍ ലഭ്യമാകുക.
‘ലോകോത്തര നിലവാരമുള്ള ആഭരണങ്ങളും സമാനതകളില്ലാത്ത സേവനവും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയെയാണ് കൊച്ചിയിലെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം പ്രതിനിധീകരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. മനോഹരമായ ആഭരണങ്ങള്‍ക്കൊപ്പം മികച്ച ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഗുണനിലവാരം, ചാരുത, മികച്ച സേവനം, വിശ്വാസം എന്നീ മൂല്യങ്ങളുടെ മികച്ച ഉദാഹരണമായ ഈ ഷോറൂം സാംസ്‌കാര സമ്പന്നവും ഊര്‍ജ്ജസ്വലവുമായ കൊച്ചിയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
PhotoCaption: കൊച്ചി എംജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച ജോയ്ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചി മേയർ അഡ്വ. അനിൽകുമാർ എം, ഹൈബി ഈഡൻ എം.പി, ടി ജെ വിനോദ്, എം.എൽ.എ,ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് എന്നിവർ ചേർന്നു ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ജോളി ജോയ് ആലുക്കാസ്, ജോൺ പോൾ ആലുക്കാസ് , ആന്റണി ജോസ്, തോമസ് മാത്യു , മേരി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, കൊച്ചി മുൻസിപ്പൽ കോർപറേഷൻ കൗൺസിലർ സുധാ ദിലീപ് എന്നിവർ സമീപം.