യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റിയുടെ 2025-27 വർഷത്തെ ആദ്യയോഗം 15/03/25 ശനിയാഴ്ച നടത്തപ്പെട്ടു. യോഗത്തിൽ റീജണൽ പ്രസിഡൻറ് അഡ്വ. ജോബി പുതുക്കുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വർഷത്തെ പ്രവർത്തന രേഖ റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ റീജിയൻ്റെ സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജിയൻ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യൻ, രേവതി അഭിഷേക്, രാജപ്പൻ വർഗ്ഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, പീറ്റർ ജോസഫ്, ആനി കുര്യൻ, ബെറ്റി തോമസ് എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഈ വർഷത്തെ റീജിയണൽ സ്പോർട്സ് ജൂൺ മാസം 21 നു നടത്തുവാൻ യോഗം തീരുമാനിച്ചു .
മിഡ്ലാൻഡ്സ് റീജിയണിൽ നിന്നും നാഷണൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡൻറ് സ്മിത തോട്ടം എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
രാജപ്പൻ വർഗ്ഗീസ് (പി. ആർ. ഒ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ)