സംസ്‌കൃത സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിൽ പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ 28ന്

Spread the love

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എഡ്യൂക്കേഷൻ വിഭാഗത്തിൽ പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 28ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലാണ് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുക. പ്രൊഫസർ അല്ലെങ്കിൽ അസോസിയേറ്റ് പ്രൊഫസർ യോഗ്യതയുള്ളവരെയാണ് എഡ്യൂക്കേഷൻ വകുപ്പിന്റെ തലവനായി നിയമിക്കുക. സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, ഭാഷകൾ എന്നിവയിൽ ഏതിലെങ്കിലും പി.ജിയും എഡ്യൂക്കേഷനിൽ പി.ജിയും പി.എച്ച്ഡിയും ഉൾപ്പെടെ യു.ജി.സി. നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ നേടിയവർക്ക് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ അഥവാ ലീഡർഷിപ്പിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം അഭിലഷണീയം. ഏതെങ്കിലും അംഗീകൃത ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും പത്ത് വർഷത്തെ അധ്യാപന പരിചയം നേടിയവർക്ക് പ്രൊഫസറായും എട്ട് വർഷത്തെ അധ്യാപന പരിചയം നേടിയവർക്ക് അസോസിയേറ്റ് പ്രൊഫസറായും അപേക്ഷിക്കാം. പ്രൊഫസർക്ക് പ്രതിമാസം 50,000/- രൂപയും അസോസിയേറ്റ് പ്രൊഫസർക്ക് പ്രതിമാസം 45,000/- രൂപയുമാണ് പ്രതിമാസവേതനം. ഒഴിവ് : ഒന്ന്.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും 55% മാർക്ക് അല്ലെങ്കിൽ തത്തുല്യഗ്രേഡോടെ എം.എഡ്. നേടി യു.ജി.സി. നിഷ്കർഷിച്ചിരിക്കുന്ന മറ്റ് യോഗ്യതകളുള്ളവർക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം : രണ്ട്. സൈക്കോളജി, ഫിലോസഫി, സോഷ്യോളജി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അഭിലഷണീയം. അസിസ്റ്റന്റ് പ്രൊഫസറുടെ പ്രതിമാസവേതനം 35,000/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം മാർച്ച് 28ന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Author

Leave a Reply

Your email address will not be published. Required fields are marked *