ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കാലടി മുഖ്യ ക്യാമ്പസിൽ സംസ്കൃതം ന്യായവിഭാഗം സംഘടിപ്പിച്ച ദേശീയ ഗ്രന്ഥപഠന ശില്പശാല സമാപിച്ചു. ‘ന്യായ മഞ്ജരി’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ആറ് ദിവസങ്ങളിലായി നടത്തിയ ശില്പശാലയുടെ സമാപന സമ്മേളനം ഡോ. വി. രാമകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. സംസ്കൃതം ന്യായ വിഭാഗം മേധാവി ഡോ. കെ. സി. രേണുക അധ്യക്ഷയായിരുന്നു. ഡോ. കെ. ജി. കുമാരി, ഡോ. കെ. ഇ. ഗോപാല ദേശികൻ എന്നിവർ പ്രസംഗിച്ചു. ഡോ. വി. വാസുദേവൻ, ഡോ. ഇ. എം. ദേവൻ, ഡോ. ഒ. ആർ. വിജയരാഘവൻ, ഡോ. കെ. ഇ. മധുസൂദനൻ, ഡോ. ആർ. നവീൻ, ഡോ. പി. ആർ. വാസുദേവൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.