റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്തണയുള്ള ശിവന്‍ മുഹമ്മ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റി : ജോസ് കണിയാലി

Spread the love

ചിക്കാഗോ : ഇല്ലിനോയിയിലെ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റിയായി ശിവ പണിക്കര്‍ (ശിവന്‍ മുഹമ്മ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതും വിജയിക്കുന്നതും ആദ്യമായിട്ടാണ്. ഇലക്ഷന്‍ പാര്‍ട്ടി അടിസ്ഥാനത്തിലല്ലായിരുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശിവ പണിക്കരെ പിന്തുണച്ചിരുന്നു. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശിയാണ് ശിവ പണിക്കര്‍.

ഏപ്രില്‍ ഒന്നിനായിരുന്നു ഇലക്ഷന്‍. മെയ് ആദ്യവാരം സത്യപ്രതിജ്ഞ നടക്കും.ചിക്കാഗോ നഗരത്തില്‍ നിന്നും 35 മൈല്‍ അകലെയുള്ള പ്ലെയിന്‍ഫീല്‍ഡ് വില്ലേജിന്‍റെ ആക ജനസംഖ്യയിൽ( 55,000) 1500-ല്‍ താഴെയാണ് ഇന്ത്യക്കാര്‍. വോട്ടര്‍മാര്‍ 28,000. ആറ് ട്രസ്റ്റിമാരും വില്ലേജ് പ്രസിഡണ്ട് (മേയര്‍) അടങ്ങിയ ബോര്‍ഡാണ് വില്ലേജിന്‍റെ ഭരണസമിതി. മൂന്നുപേരെ വേണ്ട സ്ഥാനത്ത് നാലുപേര്‍ മത്സരരംഗത്തുണ്ടായിരുന്നു. അതില്‍ ഒരാളെ അയോഗ്യനാക്കിയതിനാല്‍ മറ്റ് മൂന്നുപേരും വിജയിച്ചു. 2000-ത്തില്‍പ്പരം വോട്ട് ശിവ പണിക്കര്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്‍റെ ഇലക്ഷന്‍ കമ്മിറ്റിക്ക് ഡെയ്ല്‍ ഫൊന്‍റാന (ചെയര്‍മാന്‍), രാജ് പിള്ള (കോ-ചെയര്‍), ഷിബു കുര്യന്‍ (സെക്രട്ടറി), ശിശിര്‍ ജെയിന്‍, മദന്‍ പാമൂലപതി, രാജന്‍ മാടശ്ശേരി, സുബാഷ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദധാരിയായ ശിവ പണിക്കര്‍ 1995-ല്‍ അമേരിക്കയിലെത്തി. വിവരസാങ്കേതിക വിദ്യയില്‍ വൈദഗ്ദ്ധ്യം നേടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയും വിജയകരമായ പല ബിസിനസുകളും നടത്തുകയും ചെയ്തു. ഇപ്പോള്‍ മുഴുവന്‍സമയം സ്റ്റോക്ക് വ്യാപാരി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.
മികച്ച സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമാണ് ശിവ പണിക്കര്‍. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡണ്ട്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട്, കൈരളി ടിവി ഡയറക്ടര്‍ തുടങ്ങിയ വിവിധ നിലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള ശിവ പണിക്കരുടെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്കുള്ള ആദ്യചുവടുവെപ്പാണ് ഈ വിജയം. ഫാമിലി മെഡിസിനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. ആനന്ദവല്ലി പിള്ളയാണ് ഭാര്യ. മക്കള്‍: നയന പിള്ള, വിഷ്ണു പിള്ള. മരുമകള്‍: ശാരി കുമാര്‍.

ഈ കാമ്പെയ്‌നിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.ഈ മത്സരം എതിരില്ലാതെ നടന്നെങ്കിലും, ഞാൻ ഒരിക്കലും ഫലം നിസ്സാരമായി കണ്ടില്ല. വോട്ടർമാരുമായി ബന്ധപ്പെടാനും എന്റെ സന്ദേശം നമ്മുടെ സമൂഹത്തിലുടനീളം കേൾക്കുന്നുവെന്ന് ഉറപ്പാക്കാനും ഞാൻ അക്ഷീണം പ്രവർത്തിച്ചു. 2,000-ത്തിലധികം വോട്ടുകൾ ലഭിക്കുന്നത് നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു ഓർമ്മപ്പെടുത്തലാണ്. ഈ കാമ്പെയ്‌നിൽ ഞാൻ ചെയ്തതുപോലെ പ്ലെയിൻഫീൽഡിന്റെ ഭാവിക്കുവേണ്ടിയും കഠിനാധ്വാനം ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.

പ്ലെയിൻഫീൽഡിലെ നികുതിദായകരെ സേവിക്കാനുള്ള പദവി ഇപ്പോൾ എനിക്ക് ലഭിച്ചതിനാൽ, നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ പ്രവർത്തിക്കുമെന്ന് ഓരോ നിവാസിക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്ലെയിൻഫീൽഡ് ഇവിടെ താമസിക്കുന്ന എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ എന്റെ സഹ ട്രസ്റ്റികളുമായി സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് വീണ്ടും നന്ദി, നമ്മുടെ സമൂഹത്തെ സേവിക്കുന്നതിൽ ഈ അടുത്ത അധ്യായം ആരംഭിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്.തിരെഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ശിവൻ പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *