ഇന്ത്യൻ വിനോദരംഗത്തെ മാറ്റിമറിച്ച് 25 വർഷങ്ങൾ പൂർത്തിയാക്കി വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ്; ആകർഷകമായ പുതിയ പദ്ധതികൾ അവതരിപ്പിച്ചു

Spread the love

ചെന്നൈയിലെ പുതിയ പാർക്കിന്റെ നിർമാണത്തെ കുറിച്ചുള്ള വിവരങ്ങളും, കേരളത്തിലെ ആദ്യത്തെ ബൻജീ ജംപിങ്ങ് ടവറും, ഗ്രാൻഡ് നൈറ്റ് കാർണിവലും പ്രഖ്യാപിച്ചു.

കൊച്ചി  : ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. കൊച്ചിയിലെ വണ്ടർലാ പാർക്കിൽ നടന്ന ചടങ്ങുകളിൽ നിരവധി പ്രമുഖ വ്യക്തികളും താരങ്ങളും നിക്ഷേപകരും പങ്കെടുത്തു. ചെന്നൈയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാർക്കിന്റെ ഉദ്ഘാടനം ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ തന്നെ സംഘടിപ്പിക്കും എന്നതുൾപ്പെടെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. കേരളത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് കൂടിയ ആദ്യത്തെ ബൻജീ ജംപിങ്ങ് ടവർ സ്ഥാപിക്കും. രാത്രികാലങ്ങളിൽ പ്രവർത്തിക്കു നൈറ്റ് പാർക്കും പ്രഖ്യാപിച്ചിട്ടുണ്ട്‌.

കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ, പ്രമുഖ ചലച്ചിത്രതാരവും സംവിധായകനുമായ ബേസിൽ ജോസഫ്, ചലച്ചിത്രതാരം മഹിമ നമ്പ്യാർ എന്നിവർ അടക്കമുള്ള വിശിഷ്ടാതിഥികൾ പ്രൗഢഗംഭീരമായ ആഘോഷങ്ങളുടെ ഭാഗമായി. വണ്ടർലായുടെ സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി, കമ്പനിയുടെ സിഒഒ ധീരൻ ചൗധരി, കൊച്ചി പാർക്കിന്റെ ഹെഡ് നിതീഷ് കെ.യു, അഡ്മിനിസ്‌ട്രേഷൻ വിഭാഗം വി പി രവികുമാർ എം.എ. എന്നിവർ ഉൾപ്പെടുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും പങ്കെടുത്തു.

കേവലമൊരു വാർഷികാഘോഷം എന്നതിലുപരി, ഒരു വർഷക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന സന്തോഷത്തിന്റെയും സാഹസികതയുടെയും പരിധികളില്ലാത്ത വിനോദത്തിന്റെയും ഉത്സവമെന്ന നിലയിലാണ് ആഘോഷപരിപാടികൾ വിഭാവനം ചെയ്തിട്ടുള്ളത്. വണ്ടർലാ കൊച്ചി മുൻപെങ്ങും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു നൈറ്റ് കാർണിവലാണ് അതിൽ പ്രധാനം. മെയ് 1 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ പ്രകാശവിന്യാസങ്ങളുടെയും വിനോദത്തിന്റെയും ഒരു കേളികൊട്ടിനാണ് വണ്ടർലാ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ഫയർ ഷോ, ജഗ്‌ളിങ്, മാജിക് എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തും.

ആഘോഷപരിപാടികൾ അവിടെ തീരുന്നില്ല! ഏപ്രിൽ 26ന്, ”തരംഗം” എന്ന പേരിൽ ഒരു മെഗാ ആനിവേഴ്‌സറി സംഗീതപരിപാടിയും നടക്കും. വേടൻ, മസാല കോഫീ, ഗബ്രി, ശങ്ക ട്രൈബ് തുടങ്ങിയ പ്രശസ്ത ബാൻഡുകളും ഗായകരും പങ്കെടുക്കും. അടിച്ചുപൊളി പാട്ടുകളും ആത്മാവിൽ തൊടുന്ന മെലഡികളും കൂടിച്ചേരുന്ന ഒരു അത്യപൂർവ സംഗീത സംഗമമാണ് വണ്ടർലായിൽ കാത്തിരിക്കുന്നത്. സാഹസികതയ്ക്ക് പിറകെ പോകുന്നവരെ ത്രില്ലടിപ്പിക്കാൻ കേരളത്തിലെ ആദ്യത്ത ”യഥാർത്ഥ” ബൻജീ ജംപിങ്ങ് ടവറും ഒട്ടും വൈകാതെ കൊച്ചിയിലെ വണ്ടർലയിൽ പ്രവർത്തനം തുടങ്ങും. ഇന്ദ്യ ബൻജീ ഗ്രൂപ്പുമായി സഹകരിച്ചാണ് ടവറിന്റെ നിർമാണം. മുൻപെങ്ങും കേരളക്കര പരിചയിച്ചിട്ടില്ലാത്ത ”ഫ്രീ ഫാൾ” അനുഭവമായിരിക്കും കൊച്ചിയിൽ ലഭ്യമാകുക.

ആഘോഷങ്ങളുടെ ഭാഗമായി വണ്ടർലയിൽ എത്തുന്ന അതിഥികൾക്കും നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ലക്കി ഡ്രോയിൽ വിജയികളാകുന്നവരെ സ്മാർട്ട് ടിവികൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ ദിവസവും പൂളിനരികെ ഡിജെ പാർട്ടിയും ഉണ്ടാകും. കൂടാതെ, ഓൺലൈനായി ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും ഒപ്പം ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഓരോ ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 250 പേർക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.

വണ്ടർലായുടെ 25 വർഷം നീണ്ട ചരിത്രം വിളിച്ചറിയിക്കുന്ന ഒരു പ്രത്യേക ഇൻസ്റ്റലേഷനും സജ്ജമാക്കിയിട്ടുണ്ട്. രണ്ടായിരാമാണ്ടിൽ വീഗാലാൻഡ് എന്ന പേരിൽ പാർക്ക് സ്ഥാപിതമായത് മുതൽ പിന്നീട് ഇന്ത്യയിൽ ഏറ്റവുമധികം സന്ദർശകർ എത്തുന്ന അമ്യൂസ്‌മെന്റ് പാർക്കായി മാറിയത് വരെയുള്ള ചരിത്രം ”വണ്ടർ വോൾ ഓഫ് ഫെയിം” എന്ന ഈ ഇന്ററാക്ടീവ് പ്രദർശനത്തിൽ കാണാം. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ വണ്ടർലായുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ’25 വണ്ടർലാ വർഷങ്ങൾ’ എന്ന പരസ്യചിത്രത്തിന്റെ ഉദ്ഘാടനവും ഇതോടപ്പം നടുന്നു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ”വണ്ടർ ലാബ്സ്” എന്ന പദ്ധതി കൂടുതൽ വിശാലമാക്കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. 25 സർക്കാർ, അർദ്ധ-സർക്കാർ സ്‌കൂളുകളിൽ സയൻസ് ലാബുകൾ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സ്‌കൂളുകളിൽ നിന്ന് ആപ്പ്‌ളിക്കേഷനുകൾ ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞുപോയ 25 വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വിനോദരംഗത്തെ മുഴുവൻ ഉടച്ചുവാർത്ത നേട്ടങ്ങളാണ് കാണുന്നതെന്ന് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ബംഗളുരുവിലെ മിഷൻ ഇന്റർസ്റ്റെല്ലാർ പോലെയുള്ള പദ്ധതികൾ ഈ മേഖലയിലെ വലിയ വഴിത്തിരിവുകളായിരുന്നു. അതുപോലെ ഒന്നാണ് ഇനി വരാൻ പോകുന്ന നൈറ്റ് കാർണിവൽ പദ്ധതിയും. യഥാർത്ഥ ബൻജീ ജംപിങ്ങ് അനുഭവം കൊച്ചിയിൽ കൊണ്ടുവരുന്നതും പുതുമകൾ തേടിയുള്ള ഈ യാത്രയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. വണ്ടർ ലാബ്സ് പോലെയുള്ള പദ്ധതികൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളാനുമുള്ള ശ്രമങ്ങളുടെയും ഭാഗമാണ്. മായാജാലം ഒരിക്കലും അവസാനിക്കാത്ത, ഓർമ്മകൾ സൃഷ്ടിക്കാനും സാഹസികസ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും കഴിയുന്ന ഇടങ്ങളാണ് ഓരോ വണ്ടർലാ പാർക്കെന്നും അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

വണ്ടർലയുടെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് ചെന്നൈയിലെ പുതിയ പാർക്ക്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ചെന്നൈ പാർക്ക് ഉദ്ഘാടനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ദേശീയതലത്തിലുള്ള വണ്ടർലയുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്ന നീക്കമാണിത്. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിലവിലുള്ള പാർക്കുകളിൽ ഇതുവരെ 4.3 കോടി സന്ദർശകരാണ് എത്തിയത്. ഏവർക്കും സുരക്ഷിതവും ആഹ്‌ളാദപൂർണവും ലോകോത്തര നിലവാരമുള്ളതുമായ വിനോദ, സാഹസിക അനുഭവം നൽകുക എന്നതാണ് വണ്ടർലായുടെ സ്ഥാപിതലക്ഷ്യം. വരും തലമുറകളെയും ആകർഷിക്കുന്ന തരത്തിൽ നവീനമായ അനുഭവങ്ങൾ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടർലാ ഹോളിഡേയ്സ് 25 വർഷങ്ങൾ പിന്നിട്ട് പുതിയ അധ്യായത്തിലേക്ക് കടക്കുന്നത്.

വണ്ടർലായുടെ എല്ലാ പാർക്കുകളിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകൾ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് https://bookings.wonderla.com/ സന്ദർശിക്കുകയോ 0484- 3514001, 75938 53107 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

Photo Caption: IMG_1: From left, Mahima Nambiar, actress, Basil Joseph, actor and director, Adv. Srinijin, MLA, Kunnathunaadu, Shri Kochouseph Chittillapilly, Founder, Wonderla Holidays Ltd. Arun Chittillapilly, Executive Chairman and Managing Director, Wonderla Holidays Ltd, Sheila Kochouseph Chittillapilly, Founder, V Star

IMG_3: From right to left, Sheila Kochouseph Chittillapilly, Founder, VStar, Kochouseph Chittillapilly, Founder, Wonderla Holidays Ltd, Adv Srinijin, MLA, Kunnathunaadu, Basil Joseph, Actor and Director, Mahima Nambiar, Actress, Arun Chittillapilly, Executive Chairman and MD, Wonderla Holidays, Nithish KU, Park Head- Kochi, Saji Louiz, CFO, Ravikumar MA, VP, Dheeran Choudhary, COO, Wonderla Holidays.

Aishwarya

 

Author

Leave a Reply

Your email address will not be published. Required fields are marked *