വൃത്തി കോൺക്ലേവ് : രാഷ്ട്രീയപ്രതിനിധികളുമായും പ്രതിഷേധ സമരനേതാക്കളുമായും ഓപ്പൺ ഫോറങ്ങൾ

Spread the love

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുൾപ്പെടെയുള്ളവരുമായുള്ള ഓപ്പൺ ഫോറം ഏപ്രിൽ ഒൻപതു മുതൽ ആരംഭിക്കുന്ന വൃത്തി-2025 ക്ലീൻ കേരള കോൺക്ലേവിന്റെ ഭാഗമായി നടത്തും. നയപരവും പ്രായോഗികവുമായ കാര്യങ്ങളിൽ അഭിപ്രായസമന്വയമുള്ള സംയുക്ത പ്രവർത്തനം ലക്ഷ്യമിട്ടാണ് ചർച്ച സംഘടിപ്പിക്കുന്നത്. ഏപ്രിൽ പത്തിന് വൈകിട്ട് നാലിനാണ് ‘സമവായം’ എന്ന ഈ സെഷൻ.മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് എതിർപ്പുകളും ആശങ്കകളും ഉന്നയിച്ചവരുടെ പ്രതിനിധികളുമായുള്ള ചർച്ചകളും കോൺക്ലേവിന്റെ ഭാഗമായി നടക്കും. ആശങ്കകളുള്ള വിഷയങ്ങളിലെ വസ്തുതകളുടെ അവതരണവും തുറന്ന ചർച്ചയുമുണ്ടാവും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളും മറ്റും സന്ദർശിക്കാനും നേരിൽ കണ്ട് ബോധ്യപ്പെടാനുമുള്ള അവസരവും കോൺക്ലേവിന്റെ ഭാഗമായി ഒരുക്കും.ശുചിമുറിമാലിന്യ സംസ്‌കരണ പ്ലാന്റുകൾ, സാനിട്ടറി ലാൻഡ് ഫില്ലുകൾ, ബയോമൈനിംഗ്, എംസിഎഫ്, ആർആർഎഫ് തുടങ്ങിയവ സ്ഥാപിക്കുന്ന തിനുള്ള തടസ്സങ്ങളും ചർച്ചകളിൽ വിഷയമാകും. ‘പ്രതിഷേധസമര നേതാക്കളുമായുള്ള മുഖാമുഖം-മിത്തുകളും സത്യങ്ങളും’ എന്ന പേരിലുള്ള സെഷൻ ഏപ്രിൽ 11 ഉച്ചതിരിഞ്ഞ് രണ്ടു മണി മുതലാണ്.തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷും ഉന്നത ഉദ്യോഗസ്ഥരും സെഷനുകളിൽ പങ്കെടുക്കും. മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അംഗങ്ങളും പരിപാടികളിലുണ്ടാവും.

Author

Leave a Reply

Your email address will not be published. Required fields are marked *