ആഗോള തലത്തിലെ വെല്ലുവിളികളും വാണിജ്യയുദ്ധവുമായി ബന്ധപ്പെട്ട ആഘാതങ്ങളും അംഗീകരിക്കുമ്പോൾ തന്നെ, പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിലും, വളർച്ചാ നിരക്ക് കുറയുന്ന പശ്ചാത്തലത്തിലും വളർച്ചയെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയാണ് പണനയത്തിലൂടെ വ്യക്തമായിരിക്കുന്നത്.
റിപോ നിരക്കിൽ വരുത്തിയ കുറവ് വായ്പാചെലവു കുറക്കുകയും ഓഹരിനിക്ഷേപത്തെ ത്വരിതപ്പെടുത്തുകയും ആത്യന്തികമായി സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുകയും ചെയ്യും. ലിക്വിഡിറ്റിക്കു സഹായമാവുന്ന വിധത്തിൽ പലിശനിരക്ക് നിയന്ത്രിക്കാനും അതുവഴി വായ്പാ വളര്‍ച്ച സാധ്യമാക്കാനും റിസര്‍വ് ബാങ്ക് പിന്തുണയ്ക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
Athulya K R