കോടിയേരി ബാലകൃഷ്ണന്‍ സ്മാരക വനിത ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് ഇന്ന് മുതല്‍

Spread the love

തലശ്ശേരി: മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് രാവിലെ (ഞായര്‍ ) 9.30 മുതല്‍ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. തലശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സണൽ ജമുനാറാണി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ ഭാരവാഹികളും പങ്കെടുക്കും. BK55 ക്രിക്കറ്റ്‌ ക്ലബ്ബ്, ടെലിച്ചരി ടൗൺ ക്രിക്കറ്റ്‌ ക്ലബ്ബ്,കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രഥമ കെസിഎല്‍ ടൂർണമെന്റ് ഒന്നാം എഡിഷൻ ചാമ്പ്യൻമ്മാരായ ഏരിസ് കൊല്ലം സൈലേഴ്‌സ്, കെ.സി.എല്‍ സെമി ഫൈനലിസ്റ്റുകൾ ആയ ട്രിവാൻഡ്രം റോയൽസ്, ത്രിശൂർ ടൈറ്റൻസ് എന്നീ ടീമുകളുടെ വനിതാ വിഭാഗങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നുണ്ട്. റെയ്‌സ് ബ്ലൈസ് , സുൽത്താൻസ് സിസ്റ്റേഴ്സ് , ജാസ്മിൻ ക്രിക്കറ്റ്‌ ക്ലബ്‌, തലശ്ശേരി റിച്ച് മൌണ്ട്, എറണാകുളം ക്ലൌഡ് ബെറി തുടങ്ങിയ 8 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ദിവസേന രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഇന്ത്യൻ തരങ്ങളായ സജന സജീവൻ, ജോഷിത വിജെ. നജ്ല സി.എം.സി ഇന്ത്യൻ ചലഞ്ചർ ട്രോഫി താരങ്ങളായ അക്ഷയ, ദൃശ്യ, കീർത്തി, വൈഷ്ണ, അനന്യ, സൂര്യ സുകുമാർ, ശ്രേയ പി സിജു, ദിയ ഗിരീഷ് തുടങ്ങിയ താരങ്ങളും ടൂര്‍ണ്ണമെന്റിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്. ടൂര്‍ണ്ണമെന്റില്‍ വിജയിക്കുന്ന ടീമിന് അന്‍പതിനായിരം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഇരുപത്തി അയ്യായിരം രൂപയും പാരിതോഷികമായി നല്‍കും.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *