ഭരണഘടന ശില്പി ഡോ.ബി.ആര്‍. അംബേദ്ക്കറുടെ ജയന്തിയോട് അനുബന്ധിച്ച് ഏപ്രില്‍ 14ന് രാവിലെ 10ന് കെ.പി.സി.സി ഓഫീസില്‍ അംബേദ്ക്കര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കെപിസിസി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍, കെപിസിസി,ദളിത് കോണ്‍ഗ്രസ്, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.