യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടം സമ്മാനിക്കും. വിഷുദിനമായ ഏപ്രില്‍ 14ന് രാവിലെ 11ന് പേയാട് നിന്ന് വിളപ്പില്‍ശാലയിലേക്ക് പോകുന്ന വഴിയില്‍ കാട്ടുവിളയുള്ള ജഗതി ശ്രീകുമാറിന്റെ വസതിയിലെത്തിയാണ് വിഷു കൈനീട്ടം കൈമാറുക. ദീര്‍ഘകാലം എംഎം ഹസന്റെ അയല്‍വാസിയും സുഹൃത്തുമായ ജഗതി ശ്രീകുമാറിന് വിഷുദിനത്തില്‍ കൈനീട്ടം നല്‍കുന്നത് പതിവായിരുന്നു. കോവിഡ് കാലത്തെ നിയന്ത്രങ്ങളില്‍ ഒഴികെ ആ പതിവ് തെറ്റാതെ തുടരുകയും ചെയ്തു.
ജഗതിക്ക് വിഷു കൈനീട്ടവുമായി എംഎം ഹസന്‍