ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

Spread the love

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. വിനയം കൊണ്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരോടുമുള്ള സഹാനുഭൂതി കൊണ്ടും സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ജനഹൃദയങ്ങളില്‍ സവിശേഷമായ ഇടം നേടിയ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മോട് വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ലോകത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ലാളിത്യത്തിന്റേയും എളിമയുടേയും മഹനീയ മാതൃക കൂടിയാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. ഭീകരതയും അഭയാര്‍ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *