സൗജന്യ തൊഴിൽമേളയുമായി അസാപ് കേരള

Spread the love

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഏപ്രിൽ 26 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ മേളയിൽ 200 ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാക്കും. താൽപ്പര്യമുള്ളവർ http://tiny.cc/Jobfairregistration എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9633665843.

Leave a Reply

Your email address will not be published. Required fields are marked *