ഗാർലാൻഡ് : യുഎസ് സംസ്ഥാനമായ ടെക്സസിലെ ഡാളസിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കമായി. ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിന്റെ ഭാഗമായ ഈ നഗരം 2020 ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ജനസംഖ്യയുള്ള 93-ാമത്തെ നഗരമായും ടെക്സസിലെ ഏറ്റവും ജനസംഖ്യയുള്ള 13-ാമത്തെ നഗരമായും മാറി. മലയാളികൾ ഏറെ പാർക്കുന്ന ഈ നഗരത്തിൻ്റെ മേയർ സ്ഥാനം മലയാളികളെ സംബന്ധിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നു. പ്രധാന കാരണം മലയാളികളായ രണ്ട് സ്ഥാനാർത്ഥികൾ ആണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കുന്നത്.
ഡോക്ടർ ഷിബു ശാമുവേൽ, വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഗാർലൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഒരു ബിസിനസ് എന്റർപ്രേണർ എന്ന നിലയിൽ ഇതിനോടകം ധാരാളം തൊഴിൽ സാധ്യതകൾ കണ്ടെത്തി, തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി കൈകാര്യം ചെയ്യുകയും, വെറുതെ ഒരാളാകാനല്ല മത്സരിക്കുന്നത് എന്ന് ഡോക്ടർ സാമുവൽ ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. “In God We Trust” എന്ന ഒഫീഷ്യൽ മോട്ടോ , കൃത്യമായി ഫോളോ ചെയ്യുന്ന വ്യക്തിത്വമാണ് ഡോക്ടർ സാമുവൽ. സ്പാനിക് ( ലാറ്റിനോ ) പോപ്പുലേഷൻ ഏറെയുള്ള, ഗാർലൻഡിലെ മൊത്തം ഏഷ്യൻ പോപ്പുലേഷൻ 11.9%, എന്റ ഉള്ളൂ. തന്റെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ഷിബു സാമുവൽ ഗാർലൻഡ് സിറ്റിയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുമെന്ന് കാര്യത്തിൽ സംശയമില്ല.