ഡോ. കസ്തുരി രംഗൻ : അനുശോചന സന്ദേശം – രമേശ് ചെന്നിത്തല

Spread the love

ഡോ. കസ്തുരി രംഗൻ

ഇന്ത്യൻ ബഹിരാകാശ രംഗത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ച മഹാനായ ശാസ്ത്ര പ്രതിഭയായിരുന്നു ഐഎസ്ആർഒ മുൻ ചെയർമാൻ ഡോക്ടർ കസ്തൂരിരംഗൻ എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ഇന്ത്യയെ ബഹിരാകാശ രംഗത്ത് വൻശക്തിയാക്കി മാറ്റിയ ചാന്ദ്രയാൻ പരീക്ഷണങ്ങളുടെ ബീജാവാപം നടത്തിയത് കസ്തൂരി രംഗൻ്റെ കാലത്തായിരുന്നു. ആര്യഭട്ട ഭാസ്ക്കര തുടങ്ങിയ ഉപഗ്രഹങ്ങൾ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതിൻ്റെ ചുമതലക്കാരനും അദ്ദേഹമായിരുന്നു. കസ്തൂരിരംഗൻ്റെ ശാസ്ത്ര സംഭാവനകളെ മുൻനിർത്തി രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

പശ്ചിമഘട്ട മലനിരകളെ പറ്റിയുള്ള പാരിസ്ഥിതിക റിപ്പോർട്ട് തയ്യാറാക്കാനും അദ്ദേഹം തന്നെയാണ് നിയോഗിക്കപ്പെട്ടത്.

അദ്ദേഹം എം പിയായിരുന്ന കാലത്ത് ഞാനും പാർലമെൻ്റിലുണ്ടായിരുന്നു. വ്യക്തിപരമായി ഒരുപാട് അടുപ്പം അദ്ദേഹവുമായി വെച്ചു പുലർത്തിയിരുന്നു.

എൻ്റെ അഭ്യർഥന പ്രകാരം ചെന്നിത്തലയിലെ സ്കൂളിന് അദ്ദേഹം ഒരു മിനി സ്പേസ് മ്യൂസിയം സംഭാവന ചെയ്തിരുന്നു.

മഹാനായ ഈ ശാസ്ത്ര പ്രതിഭയ്ക്ക് ആദരാഞ്ജലികൾ !

 

Author

Leave a Reply

Your email address will not be published. Required fields are marked *