സംസ്കൃത സർവ്വകലാശാല: ഡിപ്ലോമ, പി.ജി. ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ സംസ്കൃതം കോഴ്സ്; അവസാന തീയതി ജൂൺ 10

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം എന്നാണ് ഓൺലൈൻ കോഴ്സിന്റെ പേര്. പ്രായപരിധിയില്ല.

മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് 2500/- രൂപ. ഓൺലൈനായി അപേക്ഷിക്കണം. ജൂൺ10 വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *