രാജ്യത്തെ ആദ്യത്തെ ഓഫീസ് വെല്‍നസ് ജനകീയ കാമ്പയിനുമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ് കേരളചാപ്റ്റര്‍

Spread the love

രാജ്യത്തെ ആദ്യത്തെ ഓഫീസ് വെല്‍നസ് ജനകീയ കാമ്പയിനുമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ് കേരളചാപ്റ്റര്‍.കേരളത്തിലുടനീളം, ജില്ലാതലത്തില്‍ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍,തൊഴിലുടമകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി ‘ഓഫീസ് വെല്‍നസ് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ലിസണിംഗ് സര്‍ക്കിളുകള്‍’ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈനായും സംഘടിപ്പിച്ച്, ഇവയില്‍ നിന്നും ഉയര്‍ന്നു വരുന്ന
പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നയരേഖ ഉണ്ടാക്കി തൊഴിലുടമകകളുമായിചേര്‍ന്ന് ഇവ പരീക്ഷിച്ച് വേ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാരിന് സമര്‍പ്പിച്ച് അത്
നിയമമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ഈ ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനം മെയ് 1 വ്യാഴാഴ്ച രാവിലെ 10മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉത്ഘാടനം ചെയ്യും. പഫഷണല്‍സ് കോണ്‍ഗ്രസദേശീയ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യ അഥിതി ആയിരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി അശോക് ഐഎഎസ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ജി
ടെക്ക് സെക്രട്ടറി വി ശ്രീകുമാര്‍, ഐ എം എ മുന്‍ പ്രസിഡന്റ് ഡോ.ശ്രീജിത്ത്
കുമാര്‍, അനന്തപുരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ആനന്ദ് മാര്‍ത്താണ്ഡ പിള്ള,
കെ എസ് ശബരിനാഥന്‍, റെജിമോന്‍ കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍ അറിയിച്ചു.

ഓഫീസിലെ അമിത സമ്മര്‍ദ്ദം മൂലം കേരളത്തില്‍ നിന്നുള്ള യുവ പ്രൊഫഷണലായിരുന്ന അന്ന സെബാസ്റ്റ്യന്‍ 2024-ല്‍ മരണപ്പെടാന്‍ ഇടയായ
സാഹചര്യത്തില്‍, ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക, സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആവിശ്യമായനിയമ നിര്‍മ്മാണവും, തൊഴിലിടങ്ങളില്‍ ഇത് സംബന്ധിച്ച് ഒരു നയരേഖയുംഉണ്ടാകേണ്ടത് അത്യാവിശ്യമാണെന്ന് ലോക്‌സഭാ
പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ആവിശ്യപെട്ടിരുന്നു. ഈ ആവിശ്യം മുന്‍നിര്‍ത്തി അഖിലേന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരള
ചാപ്റ്റര്‍, ‘അന്നയ്ക്ക് വേണ്ടി, എല്ലാവര്‍ക്കും വേണ്ടി’ എന്ന പേരില്‍ കേരളത്തില്‍ നിന്ന് രാജ്യത്തെ ആദ്യത്തെ ജനകീയ ഓഫീസ് വെല്‍നസ് കാമ്പയിന്‍
സംഘടിപ്പിക്കുന്നതെന്നും രഞ്ജിത്ത് ബാലന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *