കൊച്ചി: ദേശീയ കോ ലെന്റിങ് ഉച്ചകോടിക്കു സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊച്ചിയില്‍ ആതിഥേയത്വം വഹിച്ചു. സീഡ് (സിനര്ജൈസിങ് എമര്‍ജിങ് എന്റര്‍പ്രൈസസ് ഡിജിറ്റലി) എന്ന പേരിലുള്ള ദേശീയ ഉച്ചകോടിയുടെ ഒന്നാമത്തെ സീസണിലൂടെ നിലവിലുള്ളതും വളര്‍ന്നു വരുന്നതുമായ എന്‍ബിഎഫ്സികള്‍ എച്ച്എഫ്സികള്‍ എന്നിവയുമായുള്ള കോ ലെന്റിങ് സഹകരണം ശക്തമാക്കുകയാണു ലക്ഷ്യമിട്ടത്. ബാങ്കിന്റെ സ്ട്രാറ്റജിക് അലയന്‍സസ് ആന്റ് ഡിജിറ്റല്‍ ബിസിനസ് ഡിപാര്‍ട്ട്മെന്റാണ് സീഡ് ഉച്ചകോടി സംഘടിപ്പിച്ചത്. റീട്ടെയില്‍, കൃഷി, എംഎസ്എംഇ മേഖലകളില്‍ കോ ലെന്റിങ് പങ്കാളികളെ പ്രയോജനപ്പെടുത്താനുള്ള ബാങ്കിന്റെ ദീര്‍ഘകാല കാഴ്ചപ്പാടുമായി (invite, identify and engage) യോജിച്ചു പോകുന്നതാണ് ഈ നീക്കങ്ങള്‍.
പ്രമുഖ എന്‍ബിഎഫ്സികള്‍, എച്ച്എഫ്സികള്‍ പങ്കെടുത്ത ഉച്ചകോടിയിൽ ബാങ്കുമായി സഹകരിക്കാവുന്ന വിവിധ കോലെന്റിങ് സംവിധാനങ്ങള്‍ അവതരിപ്പിച്ചു.
അർദ്ധ നഗര പ്രദേശങ്ങളിലെ വിപണികൾക്കും , വിപുലമായ സേവനങ്ങള്‍ ലഭിക്കാത്ത വിപണികളിലും, വായ്പാ സേവനങ്ങള്‍ ലഭ്യമാക്കുന്ന പിന്തുണ നല്കി , സമഗ്രമായ വായ്പാ സംവിധാനങ്ങൾ ലഭ്യമാക്കി ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്ന നൂതന ധനസഹായ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശക്തമായ ചര്‍ച്ചകളാണ് സീഡിന്റെ ആദ്യ സെഷനില്‍ നടന്നത്.
ഭവന വായ്പകള്‍, പേഴ്സണല്‍ വായ്പകള്‍, ബിഎന്‍പിഎല്‍, (ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്കുന്ന രീതി )കാര്‍ഷിക-കാര്‍ഷികേതര സ്വര്‍ണ പണയ വായ്പകള്‍, പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങള്‍ക്കുള്ള റീട്ടെയില്‍, വാണിജ്യ വായ്പകള്‍, സുരക്ഷിതവും അല്ലാത്തതുമായ വിദ്യാഭ്യാസ വായ്പകള്‍ക്കു സഹായകരമാകുന്ന നിരവധി കോ ലെന്റിങ് സംവിധനങ്ങളെപ്പറ്റിയും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തു.
സാമ്പത്തിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതുമകള്‍ അവതരിപ്പിക്കുന്ന സ്ഥാപനങ്ങള്‍, വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള വായ്പാ സംവിധാനങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലൂടെ അവതരിപ്പിക്കാനും വികസനങ്ങള്‍ നടത്താനും വലിയ പിന്തുണയാണ് കോ ലെന്റിങ് ദേശീയ ഉച്ചകോടി നല്‍കുന്നത്. വേഗത്തിലുള്ളതും ഗുണമേന്മയുള്ളതുമായ പങ്കാളിത്തങ്ങള്‍ വളര്‍ത്തിയെടുത്തു ബാങ്കിന്റെ മുന്‍നിര സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള അവസരം കൂടിയാണ് ഇത്തരം പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത് .
Anju V Nair