രാജ്യത്തെ ആദ്യത്തെ ഓഫീസ് വെല്‍നസ് ജനകീയ കാമ്പയിന്റെ ഉദ്ഘാടനം മെയ് ഒന്നിന് മസ്‌കറ്റ് ഹോട്ടലില്‍

Spread the love

രാജ്യത്തെ ആദ്യത്തെ ഓഫീസ് വെല്‍നസ് ജനകീയ കാമ്പയിനുമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ് കേരളചാപ്റ്റര്‍. ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനം മെയ് ഒന്നിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്്ഘാടനം ചെയ്യും. പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ദേശീയ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി
അംഗം രമേശ് ചെന്നിത്തല മുഖ്യ അഥിതി ആയിരിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ വാര്‍ത്താസമ്മേളനവും മസ്‌കറ്റ് ഹോട്ടലിലെ സിംഹണി ഹാളില്‍ രാവിലെ 11ന് നടക്കും.

തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബിഅശോക് ഐഎഎസ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ജിടെക്ക് സെക്രട്ടറി വി ശ്രീകുമാര്‍, ഐ എം എ മുന്‍ പ്രസിഡന്റ് ഡോ.ശ്രീജിത്ത്കുമാര്‍, അനന്തപുരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ആനന്ദ് മാര്‍ത്താണ്ഡ പിള്ള,കെ എസ് ശബരിനാഥന്‍, റെജിമോന്‍ കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍ അറിയിച്ചു.

ജില്ലാതലത്തില്‍ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍,തൊഴിലുടമകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി ‘ഓഫീസ്‌വെല്‍നസ് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ലിസണിംഗ് സര്‍ക്കിളുകള്‍’ഓണ്‍ലൈനായും ഓഫ്ലൈനായും സംഘടിപ്പിച്ച്, ഇവയില്‍ നിന്നും ഉയര്‍ന്നു വരുന്ന ് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നയരേഖ ഉണ്ടാക്കി തൊഴിലുടമകകളുമായിചേര്‍ന്ന് ഇവ പരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി സര്‍ക്കാരിന് സമര്‍പ്പിച്ച് അത് നിയമമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

 

Author

Leave a Reply

Your email address will not be published. Required fields are marked *