വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്; ജില്ലാ ആസ്ഥാനങ്ങളില്‍ മെയ് 2ന് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അഭിവാദ്യമര്‍പ്പിക്കും

Spread the love

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് നടക്കുന്ന മെയ് 2 രാവിലെ 11ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തിരുവനന്തപുരത്ത് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പുറമെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങള്‍ വെച്ച് അഭിവാദ്യം അര്‍പ്പിക്കുമെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

ആര്‍.ശങ്കര്‍ ജന്മദിനം
കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ഓഫീസില്‍ ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കെ.മുരളീധരന്‍,കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, എന്‍.ശക്തന്‍,ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, ഡോ.ആരിഫ്,കൊറ്റാമം വിമല്‍കുമാര്‍, എകെ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *